മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത് ബറോസ്. മോഹൻലാൽ തന്നെയാണ് നായകനായി അഭിനയിക്കുന്നത്. ബറോസ് എന്ന ഭൂതത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഈ ചിത്രത്തിൻറെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളാണ് ഇപ്പോൾ നടക്കുന്നത്. വമ്പൻ ബഡ്ജറ്റിൽ ആണ് ഒരു ത്രീഡി ഫാന്റസി ചിത്രമായ ഒരുങ്ങുന്ന ബറോസ് ആശ്വാസ് സിനിമാസ് ബാനറിൽ ആൻറണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്. ചൈനീസ് പോർച്ചുഗീസ് സ്പാനിഷ് ഈജിപ്ഷ്യൻ ഉൾപ്പെടെ ഇരുപതോളം ഭാഷകളാണ് ഈ ചിത്രം സബ് ടൈറ്റിൽ ഉപയോഗിച്ച് ഡബ്ബ് ചെയ്തു റിലീസ് ചെയ്യാൻ പ്ലാൻ ചെയ്യുന്നത്.
മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ റിലീസാകും ബറോസ് നേടാൻ പോകുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഈ ചിത്രത്തിൻറെ റിലീസ് അപ്ഡേറ്റ് പുറത്തിട്ടിരിക്കുകയാണ് മലയാളത്തിന്റെ പ്രശസ്ത ഡ്രൈഡ് അനലിസ്റ്റ് ആയ എപിജെ ജോർജ്. അടുത്തവർഷം മാർച്ച് സമ്മർ റിലീസ് ആയി ആണ് ചിത്രത്തിൻറെ റിലീസ് പ്ലാൻ ചെയ്യുന്നത് എന്നാണ് അദ്ദേഹം ട്യൂറ്റ് ചെയ്തിരിക്കുന്നത്. ഈ വിവരം കഴിഞ്ഞ ദിവസം പ്രസ്സ് മീറ്റിങ്ങിൽ മോഹൻലാൽ സൂചിപ്പിക്കുകയുണ്ടായി.
പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളും സെൻസറിനും നടന്നു കഴിഞ്ഞാൽ നമുക്ക് മാർച്ച് റിലീസ് ചെയ്യാൻ സാധിക്കും എന്നാണ് മോഹൻലാൽ വ്യക്തമാക്കിയത്. ഈ വർഷം തന്നെ സെൻസറിൽ പൂർത്തിയാക്കുന്ന ബറോസിന്റെ ട്രെയിലർ ഡിസംബർ ഉണ്ടാകുന്നു എന്നും സൂചനകൾ ഉണ്ട്. അടുത്തവർഷം മാർച്ച് ഏപ്രിൽ മാസത്തിലാണ് റംസാൻ നോമ്പ് കടന്നുവരുന്നത്. സാധാരണ നോമ്പ് സമയത്ത് തീയേറ്ററുകളിൽ ആളു കുറയും അതുകൊണ്ട് വലിയ ചിത്രങ്ങൾ പ്രത്യേകിച്ചും മലയാള ചിത്രങ്ങൾ ഒന്നും തന്നെ റിലീസ് ചെയ്യാറില്ല.