ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ നിവിൻ പോളി നായകനായ കനകം കാമിനി ചിത്രവും ഒരുക്കിയ രതീഷ് ബാലകൃഷ്ണ പൊതുവാൾ അടുത്തിടെ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് എന്നാൽ താൻ കേസ് കൊട്. കുഞ്ചാക്കോ ബോബൻ നായകനായ ഈ ചിത്രം സൂപ്പർ വിജയമാണ് നേടിയത് എന്ന് മാത്രമല്ല കുഞ്ചാക്കോ ബോബന്റെ കാര്യത്തിൽ ഏറ്റവും നല്ല വിജയം ആയി മാറുകയും ചെയ്തു. രതീഷ് ബാലകൃഷ്ണ പൊതുവാൾ തന്നെ രചിക്കുകയും ചെയ്ത ഈ ചിത്രം നിർമ്മിച്ചത് സന്തോഷ് ടി കുരുവിള യും കുഞ്ചാക്കോ ബോബൻ ചേർന്നാണ്.
ഈ ചിത്രം 50 കോടി ടോട്ടൽ ബിസിനസ് നടത്തിയ വിവരം ഇന്നാണ് നിർമ്മാതാക്കൾ പുറത്തുവിട്ടത് അതിൻറെ സന്തോഷം മാറുന്നതിനു മുൻപ് തന്നെ മറ്റൊരു റിപ്പോർട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മലയാളത്തിന്റെ മഹാനടനായ മോഹൻലാൽ നായകനായ ഒരു ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ എന്ന വാർത്തകൾ വന്നു കഴിഞ്ഞു. ഒഫീഷ്യലായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അങ്ങനെ ഒരു ചിത്രം ചർച്ചയിൽ ഉണ്ടെന്ന് അതെന്റെ ചിത്രീകരണം നടക്കുന്ന കാസർഗോഡ് ആണെന്നും വാർത്തകൾ പറയുന്നത്.
ജിത്തു ജോസഫ് ഒരുക്കുന്ന റാം എന്ന ചിത്രം പൂർത്തിയാക്കി പൃഥ്വിരാജ് ഒരുക്കാൻ പോകുന്ന എമ്പുരാനിൽ ജോയിൻ ചെയ്യുന്നതിന് മുൻപായി മോഹൻലാൽ ഈ ചിത്രം ചെയ്തേക്കാം എന്നാണ് വാർത്തകൾ വരുന്നത്. സന്തോഷ് ടി കുരുവിള തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുക എന്ന് സോഷ്യൽ മീഡിയകളിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട് . ഇതുകൂടാതെ സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ദശമൂലം ദാമുവാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ ഒരുക്കാൻ പോകുന്ന മറ്റൊരു ചിത്രം.