`

11 മണിക്ക് എഴുന്നേൽക്കുന്ന മരുമകൾ എഴുന്നേൽക്കാൻ വൈകിയപ്പോൾ

അന്റെ മക്കൾക്ക്‌ തീരെ പക്വത ഇല്ല മോനെ.പക്വത ഉണ്ടകിൽ അവർ രാവിലെ ആറു മണി വരെ കിടന്നു ഉറങ്ങുമോ. നേരം വെളുക്കുമ്പോൾ തന്നെ തന്റെ കെട്ടിയവളെ കുറിച്ച് പരാതി പറയുന്ന ഉമ്മയെ അവൻ ദയനീയമായി ഒന്ന് നോക്കി. ഉമ്മ അവൾ ഈ വീട്ടിലേക്ക് കയറി വന്നിട്ട് ഒരാഴ്ചയല്ലേ ആയുള്ളൂ.ശരിയായിക്കോളും ഉമ്മ ഇന്നലെ അവൾ അടുക്കളയിലെ പണിയൊക്കെ കഴിഞ്ഞ് കിടക്കുമ്പോൾ സമയം 12 കഴിഞ്ഞിരുന്നു. ഉമ്മ ഷാനിനെ നോക്കി കണ്ണുരുട്ടി. നല്ല സ്വഭാവഗുണങ്ങളുള്ള പെണ്ണുങ്ങളൊക്കെ വീടുമായി ഇണങ്ങിച്ചേരാൻ ഒരാഴ്ച തന്നെ ധാരാളമാണ്. ഇതെങ്ങനെയാണ് ആർക്കറിയാം സ്വന്തം തന്തയും തള്ളയും തല്ലി പഠിപ്പിക്കാത്തതിന്റെ കേടാണ്.

   

ഒന്ന് നിർത്തിയിട്ട് ഉമ്മ ഷാനിയെ നോക്കി. നല്ല വീട്ടിലെ കുട്ടികളൊക്കെ സുബഹി ഭാഗം കൊടുക്കുമ്പോൾ കുളിച്ച് മാറ്റി നിസ്കരിച്ച് വീടൊക്കെ വൃത്തിയാക്കി മുറ്റം ഒക്കെ അടിച്ചു വാരി രാവിലെ തിന്നാൻ എന്തെങ്കിലും ഉണ്ടാക്കി, ഷാൻ അപ്പോഴേക്കും ഇടയിൽ ചാടി ആ പാവം അല്ലേ വീട്ടിലെ പണിയൊക്കെ ചെയ്യുന്നത്. അവൾ കോളേജ് പോക്ക് നിർത്തിയത് ഉമ്മാനെ കൊണ്ട് പണിയെടുപ്പിക്കേണ്ട എന്ന് കരുതിയാണ്. ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയതാവും ഉമ്മ.പാവം അല്ലേ രാജകുമാരിയെ പോലെ ജീവിച്ച പെണ്ണല്ലേ അവള്.ഉമ്മ ഷാനിനെ നോക്കി ഉറഞ്ഞു തുള്ളി ആഹാ അന്റെ രാജകുമാരിയെ കൊണ്ട് ഞാൻ എപ്പോഴും പണിയെടുപ്പിക്കുകയാണ് അല്ലേ.

വേണ്ട എനിക്ക് ആരുടെയും സഹായം വേണ്ട.ഈ വീട്ടിലെ പണിയൊക്കെ ഞാൻ ഒറ്റയ്ക്ക് ചെയ്തോളാം. ഇവിടത്തെ പണിയെടുത്ത് അന്റെ രാജകുമാരി ഷീണിക്കണ്ട. ഷാനുമയെ ദയനീയമായി ഒന്ന് നോക്കി.എന്തൊക്കെയാ ഇങ്ങള് പറയുന്നത് ഉമ്മ അവളും നിങ്ങളുടെ മോളല്ലേ. ഷാനിന്റെ പെങ്ങൾ കുട്ടികളെയും കൊണ്ട് കരഞ്ഞുകൊണ്ട് ഓടിവരുന്നത് കണ്ടു. അവൾ ഉമ്മയെ കണ്ടതും പൊട്ടിക്കരഞ്ഞു. ഒമാൻ ഞാനിനി ആ വീട്ടിലേക്ക് പോകില്ല ഉമ്മ അവിടെ നെഞ്ചോട് ചേർത്ത് പിടിച്ച് തലോടി.എന്തുപറ്റി മോളെ എനിക്ക് മടുത്തു ഉമ്മ ആ തലയുടെ സ്വഭാവം മോശമാണ്.

ഞാനെന്നും രാവിലെ കൃത്യം 8 മണിക്ക് എഴുന്നേൽക്കും എന്നിട്ട് പല്ലൊക്കെ തേച്ച് ഫ്രഷായി വാട്സാപ്പിൽ വന്ന് മെസ്സേജ് ഒക്കെ റിപ്ലൈ കൊടുക്കും. പക്ഷേ ഇന്ന് വാക്കുകൾ കേട്ട് അവൾ പൊട്ടിക്കരഞ്ഞു. കണ്ണിലേക്ക് നോക്കി ആ സമയം ഉമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഇന്നലെ എന്തുപറ്റി മോളെ അവൾ ഉമ്മയുടെ കണ്ണുകളിലേക്ക് നോക്കി തേങ്ങി. എന്നും കൃത്യം 8:00 മണിക്ക് എഴുന്നേൽക്കുന്ന ഞാൻ ഇന്നലെ രാത്രി ഫേസ്ബുക്ക് ചാറ്റിൽ പെട്ട് ഉറങ്ങാൻ വൈകി.