അഭിനയത്തിലൂടെ നമ്മളെ വിസ്മയിപ്പിക്കുന്ന നടനാണ് ജയസൂര്യ. അദ്ദേഹത്തിന്റെ നിരവധി മികച്ച അഭിനയ മുഹൂർത്തമുള്ള സിനിമകൾ ഈയിടയ്ക്ക് കണ്ട് നമ്മൾ ഞെട്ടുകയും ചെയ്തു. ജയസൂര്യയുടെ കരിയറിൽ തന്നെ വമ്പൻ ചിത്രമായി ഒരുങ്ങുന്ന സിനിമയാണ് കത്തനാർ. വലിയ സന്നാഹങ്ങളോടുകൂടി ഒരുങ്ങുന്ന ചിത്രം.ഏറ്റവും ബജറ്റ് ഉള്ള ചിത്രം ജയസൂര്യയുടെ കരിയറിൽ തന്നെ ഏറ്റവും വമ്പൻ ചിത്രം ആണ് കത്തനാർ എന്ന് വേണമെങ്കിൽ സൂചിപ്പിക്കാം.ഈ ചിത്രവുമായി അപ്ഡേറ്റുകൾ ഒന്നും സോഷ്യൽ മീഡിയ മറ്റും വന്നിട്ടില്ല. ഈ ചിത്രത്തിന് വേണ്ടിയിട്ടുള്ള കാത്തിരിപ്പിലാണ് ജയസൂര്യ ആരാധകരും സിനിമ പ്രേമികളും.ഇന്നിപ്പോൾ ഇതാ ജയ സൂര്യയുടെ പിറന്നാൾ ആണ്.
വലിയ ചലച്ചിത്ര താരങ്ങളും ആരാധകരും ആശംസകളുമായി സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു എന്നാൽ ഇപ്പോൾ ജയസൂര്യയെ ഞെട്ടിച്ചുകൊണ്ട് ഇപ്പോൾ എത്തിയിരിക്കുന്നത് മോഹൻലാലാണ്.അതിനോടൊപ്പം ഒരു സർപ്രൈസ് കൂടി മോഹൻലാൽ കൊടുത്തു എന്നത് അത്ഭുതകരമാണ്.ഹാപ്പി ബർത്ത് ഡേ ജയസൂര്യ എന്ന ആശംസകൾ പറഞ്ഞുകൊണ്ട് മോഹൻലാൽ സോഷ്യൽ മീഡിയയിൽ എത്തിയപ്പോൾ ഒരു പോസ്റ്റർ കൂടി മോഹൻലാൽ പങ്കുവെക്കുകയുണ്ടായി.കത്തനറുമായി ബന്ധപ്പെട്ട ഒരു പോസ്റ്റർ തന്നെയാണ്. ഇത് പങ്കു വെച്ചത് ആരാധകർക് വലിയ കൗതുകമായി.
കത്തനാർ എന്ന സിനിമയ്ക്ക് ആശംസകൾ പറഞ്ഞുകൊണ്ടാണ് മോഹൻലാൽ ഈ പോസ്റ്റർ പങ്കുവെച്ചത്.പിറന്നാളാശംസകളും കത്തനാർ സിനിമയ്ക്ക് ആശംസകൾ നൽകിക്കൊണ്ടാണ് പോസ്റ്റർ പങ്കുവെച്ചത്. കത്തനാറുമായി ബന്ധപ്പെട്ട എന്തൊക്കെയോ സർപ്രൈസുകൾ സോഷ്യൽ മീഡിയയിൽ എത്തുന്നുണ്ട്. മോഹൻലാൽ വഴി തന്നെ തുടങ്ങിയെന്നാണ് ഇപ്പോൾ പറയുന്നത്. തൊട്ട് താഴെ ആശംസകക്കുള്ള മറുപടിയുമായി ജയസൂര്യ എത്തുകയും ചെയ്തു.
താങ്ക്യൂ ഡിയർ ലാലേട്ടാ എന്ന് പറഞ്ഞ് എത്തുകയും അനുഗ്രഹത്താൽ കത്തനാർ ഗർജിക്കട്ടെ എന്നാണ് ഒപ്പം കുറിച്ചത്. മോഹൻലാൽ തന്നെ ജയസൂര്യയുടെ വരാനിരിക്കുന്ന ഒരു ലുക്ക് പങ്കു വച്ചുകൊണ്ട് എത്തിയപ്പോൾ ആരാധകർക്കും ഇത് കൗതുകമായി.മോഹൻലാൽ തന്നെ ഏറ്റെടുത്തോ കത്തനാർ എന്നാണ് അവർ ചോദിക്കുന്നത്.