`

ട്രോളുകൾക്ക് മറുപടി പറഞ്ഞുകൊണ്ട് പൃഥ്വിരാജ്

ലൂസിഫറിന് ശേഷം ആരാധകർ കാത്തിരിക്കുന്ന വലിയൊരു കോമ്പാണ് മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ട്. ലൂസിഫറിന് ശേഷം ബ്രോഡഡ് എന്ന ചിത്രത്തിലൂടെ വീണ്ടും പൃഥ്വിരാജ് മോഹൻലാലും ഒന്നിച്ചു.കോവിഡ്ക്കാലത്ത് ഓ ടി ടി റിലീസായിട്ടാണ് ചിത്രം വലിയ വിജയമായത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ തിരക്കിലാണ് ഇപ്പോൾ മോഹൻലാലും പൃഥ്വിരാജും ഉള്ളത്. പൃഥ്വിരാജ് ഇപ്പോൾ ഈ ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ ലേക്ക് കടന്നിരിക്കും ചെയ്തിരിക്കുകയാണ്. റീപ്രൊഡക്ഷൻ വർക്കിനായി അണിയറ പ്രവർത്തകരും പൃഥ്വിരാജിനൊപ്പം ചേർന്നു.

   

ഈ ചിത്രങ്ങളൊക്കെ പങ്കുവെച്ചുകൊണ്ട് അണിയറ പ്രവർത്തിയിലും സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം എത്തുകയുണ്ടായി.ഇതിൽ മോഹൻലാലുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകൾ പ്രിത്വിയുടെ പേരിൽ ഇറങ്ങിയിരുന്നു.പൊതുവേദിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ താൻ ലാലേട്ടനെ കാണാൻ പോവുകയാണെന്ന് ആവർത്തിച്ചിരുന്നു.ഇതായിരുന്നു ട്രോളുകൾക്ക് വഴിയൊരുക്കിയത്. ജനഗണമന സിനിമയുടെ വിജയാഘോഷ പരിപാടിയും പിന്നീട് കുഞ്ചാക്കോ ബോബനെ കണ്ടുമടങ്ങുമ്പോൾ എല്ലാം പ്രിത്വി ഈ ഡയലോഗ് ആവർത്തിച്ചിരുന്നു. അതായിരുന്നു ട്രോളന്മാർ ഏറ്റെടുത്തത്.

ഇപ്പോൾ മോഹൻലാലിനെ കുറിച്ചുള്ള സൗഹൃദങ്ങളെ കുറിച്ചും ഫോട്ടോകളും ഒക്കെ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്.ഒരു അഭിമുഖത്തിലാണ് മോഹൻലാലിനെ കുറിച്ച് മമ്മൂട്ടിയെ കുറിച്ചും താരം സംസാരിച്ചത്.ലാലേട്ടന്റെ ഒപ്പമുള്ള ഫോട്ടോസുകൾ എപ്പോഴും instagram ൽ ഇടാറുണ്ടല്ലോ എന്ന് ആരാധകർ ചോദിക്കാറുണ്ട്. അതിന്റെ മറുപടി ഞങ്ങൾ ഒരേ ബിൽഡിങ്ങിലാണ് താമസിക്കുന്നത്.

സ്വാഭാവികമായിട്ടും ഒരു ദിവസം ഷൂട്ടിംഗ് ഇല്ല അല്ലെങ്കിൽ ഷൂട്ടിംഗ് കഴിഞ്ഞ് നാലുമണിക്ക് വീട്ടിലെത്തിയാൽലാലേട്ടൻ മുകളിൽ ഉണ്ടെങ്കിൽ ഞങ്ങൾ പല ദിവസങ്ങളിലും ഒരുമിച്ച് കാണാറുണ്ട്. മോനെ വാ ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞ് അദ്ദേഹം വിളിക്കും.കഴിഞ്ഞ കുറെ വർഷങ്ങളായി ലാലേട്ടനെ എനിക്ക് എപ്പോഴും കാണാൻ സാധിക്കാറുണ്ട്.കാരണം എന്റെ ഫ്ലാറ്റിന്റെ തൊട്ടു പുറകിലാണ് അദ്ദേഹം താമസിക്കുന്നത്.സ്വാഭാവികമായും രണ്ടു സിനിമകൾ ഒരുമിച്ച് ചെയ്തപ്പോൾ ഞങ്ങൾ ക്ലോസ് ആയിട്ടുണ്ട്.

കൂടാതെ സുജി ചേച്ചിയും വലിയ ഇഷ്ടമാണ്.അത് അവരെ പരിചയപ്പെടുമ്പോൾ അറിയാം കുടുംബപരമായി തന്നെ ബന്ധമുണ്ട്. മമ്മൂക്കയുമായി അങ്ങനെ തന്നെയാണ് എന്റെ വീട്ടിലേക്ക് സ്ഥിരം വരാറുള്ള എന്റെ ആക്ടർ ഫ്രണ്ട്സിൽ ഒരാൾ ചാലു ആണ് എല്ലാവരുമായി നല്ല ബന്ധമുണ്ട്.മമ്മൂക്കയും ഒത്തൊരു സിനിമ ചെയ്യണമെന്ന് ഞാൻ മാത്രമല്ല ഓരോ സംവിധായകരും ആഗ്രഹിക്കും.എന്റെ മനസ്സിലും മമ്മൂക്കയെ വെച്ച് ഒരു സിനിമ ചെയ്യുക എന്നത് ഒരു ആഗ്രഹം ഉണ്ട്.അത് എപ്പോൾ എങ്ങനെയെന്ന് എനിക്കറിയില്ല.