മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം രചന നവാസ് ആമണ്ടൂർ. കുഞ്ഞാ ഞാൻ ഇന്നലെ ഉറക്കത്തിൽ കണ്ണ് തുറന്നപ്പോൾ വാപ്പച്ചി ഉമ്മച്ചിയെ കൊല്ലാൻ നോക്കി എനിക്ക് പേടിയായിട്ട് ഞാൻ കരഞ്ഞു എന്തിനാ വാപ്പച്ചി ഉമ്മച്ചിയെ കൊല്ലാൻ നോക്കിയത് മോളുടെ വർത്തമാനം കേട്ട എൻറെ അനിയത്തി നാണത്താൽ ചിരി കടിച്ചുപിടിച്ചു. അടുക്കളയിൽ പണിയിലായിരുന്നു സുലു മോൾ കുഞ്ഞിയോട് പറയുന്നത് കേട്ട് ദേഷ്യവും ചമ്മലും വന്നു. സുലു ബാക്കി പറയാൻ സമ്മതിക്കാതെ മോളെ പിടിച്ചു വലിച്ച് മുറിയിലേക്ക് കൊണ്ടുവന്നു.
കണ്ടില്ലേ ഇവളുടെ നാവ് മനുഷ്യനെ നാറ്റിക്കാൻ ഇതാണ് പറയുന്നത് ഇവിടെ നിന്നും മാറണം ഈ വീട്ടിൽ ഒരു സ്വാതന്ത്ര്യവും ഇല്ല നാശം. വല്ലാത്ത ഒരു നരകം എന്ത് കാര്യമുണ്ടായാലും അവസാനം അവൾ എത്തുക തറവാട്ടിൽ നിന്നും മാറുന്നതിനെ പറ്റിയാണ്. കല്യാണ പ്രായമായ അനിയത്തിമാരുടെയും അനിയൻമാരുടെയും ബാധ്യത തലയിൽ വെച്ച് വീര പുരുഷനാകണോ അതോ സ്വന്തം മോളുടെ ഭാവി മാത്രം നോക്കി ഈ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിൽ നിന്നും രക്ഷപ്പെട്ട് സന്തോഷത്തോടെ വേറൊരു ഇടത് ജീവിക്കണോ എന്തായാലും മാറണം.
മാറേണ്ടിവരും അതുവരെ ഇവിടെ നിന്നാൽ അനിയത്തിമാരുടെ വിവാഹ ചെലവുകൾ നിങ്ങളുടെ തലയിൽ ആകും നമ്മളുടെ മോൾക്ക് വേണ്ടി ഒന്നും മാറ്റി വയ്ക്കാൻ കഴിയില്ല. നമ്മൾ മാറിയാലും അവരുടെ കല്യാണം എങ്ങനെയെങ്കിലും നടക്കും. എനിക്ക് എൻറെ മോളെ പോലെ തന്നെയാണ് അനിയത്തിമാർ ഉമ്മയും ബാപ്പയും മരിച്ചപ്പോൾ ഈ ഇക്കായുടെ തണലിൽ അല്ലേ അവർ ജീവിച്ചത്. എങ്ങനെയാണ് അവരെ തനിച്ചാക്കി പോവുക.