`

വിസ്പർ വാങ്ങാൻ എത്തിയ പെൺകുട്ടികളെ അളിഞ്ഞ ചിരിയും അർത്ഥം വെച്ചുള്ള നോട്ടവുമായി മെഡിക്കൽ ഷോപ്പുകാരൻ.

വാർത്തകൾ നേരത്തെ അറിയാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ പുതുപുത്തൻ വാർത്തകൾ നേരത്തെ ലഭിക്കാൻ ബെൽ ബട്ടൻ ക്ലിക്ക് ചെയ്യാനും മറക്കരുത്. വിസ്പർ വാങ്ങാൻ എത്തിയ പെൺകുട്ടിയോട് അളിഞ്ഞ ചിരിയും അർത്ഥം വച്ചുള്ള നോട്ടവുമായി മെഡിക്കൽ ഷോപ്പുകാരൻ. ഇതുകൊണ്ട് യുവതി കൊടുത്ത മാസ് മറുപടി സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയ്യടി നേടുകയാണ്. യുവതിയുടെ അനുഭവക്കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ആ സംഭവം ഇങ്ങനെയാണ് ഉമ്മയ്ക്കുള്ള മരുന്ന് വാങ്ങാൻ മെഡിക്കൽ ഷോപ്പിൽ നിൽക്കുമ്പോൾ ആണ് അവിടേക്ക് രണ്ടു പെൺകുട്ടികൾ കയറിവന്നത് യൂണിഫോമാണ് വേഷം.

   

പ്ലസ് വണ്ണിലോ പ്ലസ് ടുവിലോ ആണ് പഠിക്കുന്നത് എന്ന് തോന്നുന്നു മൊബൈലിൽ കളിച്ചുകൊണ്ടിരിക്കുന്ന ഞാൻ അവരുടെ പരുങ്ങൽ കണ്ടിട്ട് ആണ് അവരെ ശ്രദ്ധിച്ചത് അപ്പോഴേക്കും എനിക്കുള്ള മരുന്ന് എടുത്ത ബില്ല് കൈയ്യിൽ തന്നു അവിടെയുള്ള ചെറുപ്പക്കാരനിൽ ഒരാൾ. ഞാൻ ബില്ലടക്കാൻ നീങ്ങിയതും ആ പെൺകുട്ടികൾ ചെറുപ്പക്കാരനോട് എന്തോ പറയുന്നത് കണ്ടു. അവന് അത് വ്യക്തമായില്ല എന്ന് തോന്നുന്നു ഉറക്കെ പറയാൻ പറയാൻ ആവശ്യപ്പെട്ടു.

പെൺകുട്ടികളിൽ ഒരാൾ പറയുന്നത് കേട്ടു ഹോ വിസ്പ്പർ.. വിസ്പർ ആയിരുന്നോ ലാർജ് വേണോ നോർമൽ വേണോ പെൺകുട്ടികൾ ഒന്നും മിണ്ടാതെ നിൽക്കുന്നു. ചുണ്ടിൽ ഒരു വഷളൻ ചിരിയുമായി ലാർജ് തന്നെ വേണ്ടിവരും അല്ലേ അവൻ പെൺകുട്ടിയെ അർത്ഥം വെച്ചുള്ള ഒരു നോട്ടവുമായി പറഞ്ഞു. കണ്ടപ്പോൾ ശരിക്കും ദേഷ്യം വന്നു പണം അടച്ചതിന്റെ ബില്ലും ആയി ഞാൻ വീണ്ടും പെൺകുട്ടികൾക്കുള്ള വിസ്പർ പാക്കറ്റ് എടുത്തുകൊടുക്കുകയായിരുന്നു അവൻറെ അടുത്തേക്ക് വന്നു എക്സ്ക്യൂസ്മി എനിക്ക് ഒരു സാധനം കൂടി വേണം.