മല്ലൂസ് സ്റ്റോറീസ് സ്വാഗതം രചന സുജ അനുപ്. ഇത് ഇവൾ എവിടെ പോയി കിടക്കുന്നു ആരോ പുറത്ത് കിടന്ന് ബെല്ലടിക്കുന്നു എത്ര നേരമായി അവൾക്ക് ഒന്ന് വാതിൽ തുറന്നു കൂടെ. മനുഷ്യന് ഒന്ന് മനസ്സമാധാനമായി ഉറങ്ങുവാൻ പോലും സമ്മതിക്കില്ല.
രാത്രിയിൽ വന്നതേ വൈകിയാണ് ബിസിനസ് ആവശ്യത്തിന് പുറത്ത് പോയതായിരുന്നു .നാട്ടിലും പുറത്തും ആയി പരന്നു കിടക്കുന്ന ബിസിനസ് സാമ്രാജ്യം നോക്കുന്നത് ഞാനും അനിയനും കൂടിയാണ്.
അനിയത്തി കെട്ടിയോനോട് ഒപ്പം വിദേശത്ത് കഴിയുന്നു. മുറിയിൽ നിന്നും ഉറക്കെ വിളിച്ചു ടി ആരാ പുറത്തുവന്നിരിക്കുന്നത് എന്ന് നോക്കിക്കേ. ബെല്ലടിച്ചത് കേട്ടു ഒന്നുമില്ല ചേട്ടാ ആരോ സഹായം ചോദിച്ചു വന്നതാണ്. ചേട്ടന് വേറെ പണിയൊന്നുമില്ലേ.. നീ അവരോട് നിൽക്കാൻ പറ ആ മാറ്റിവച്ചിരിക്കുന്ന പൈസയിൽ കുറച്ച് അവർക്ക് അങ്ങ് എടുത്തു കൊടുത്തേക്ക്. ഞാൻ ദേ വരുന്നു.. ചേട്ടന് ഇത് എന്തിന്റെ കേടാ.. കള്ള കൂട്ടങ്ങൾ ഒരുപാട് ഇറങ്ങിയിട്ടുണ്ട് അതിൽ ആരെങ്കിലും ആകും ഇവിടെ ഇങ്ങനെ ഒരു ദാനധർമ്മയുണ്ടെന്ന് അറിഞ്ഞു വന്നതാവും.
അവൾ വീണ്ടും വീണ്ടും പിറുപിറുക്കാൻ തുടങ്ങി. എനിക്ക് നല്ല ദേഷ്യം വന്നു. ഇതിപ്പോൾ ഭർത്താവിന് വയ്യ എന്നും പറഞ്ഞ് ഒരെണ്ണം പൈസയൊന്നും വെറുതെ വേണ്ടത്ര കയ്യിലിരിക്കുന്ന മസാല പാക്കറ്റുകൾ വാങ്ങി വച്ചാൽ മതിയെന്ന്. എനിക്ക് മസാല ഒന്നും വേണ്ട ആവശ്യത്തിന് നമ്മൾ തന്നെ ഉണ്ടാക്കുന്നില്ലേ. മസാല കച്ചവടക്കാരന്റെ വീട്ടിൽ വന്ന് മസാല വിൽക്കുന്നോ.. എന്തൊരു കഷ്ടമാണ്. ഏതായാലും നീ എന്തെങ്കിലും കൊടുത്തു വിട് സാരമില്ല.