നമസ്കാരം ഞാൻ ഡോക്ടർ അനസ് പീഡിയാട്രീഷൻ കീഹോൾ സൂപ്പർ സ്പെഷ്യാലിറ്റി ക്ലീനിക് ഇടപ്പള്ളി. ഇന്ന് ഞാൻ ചർച്ച ചെയ്യുന്ന ഒരു വിഷയം വിരയെ കുറിച്ച് ആണ്. ഈവനിങ്ങിൽ സ്ഥിരമായി എനിക്ക് വരുന്ന കോൾ ആണ് ഡോക്ടറെ കുഞ്ഞിന് നല്ല വിരശല്യം ഉണ്ട്. ദയവുചെയ്ത് മരുന്ന് പറഞ്ഞു തരുമോ എന്ന്. അപ്പോൾ വിരിയെ കുറിച്ച് നമ്മൾ പറയുകയാണ് എങ്കിൽ ഇപ്പോൾ പലതരം വിരകൾ നമ്മുടെ നാട്ടിൽ നമുക്കറിയാം പഠിച്ചവർക്കും വായിച്ചവർക്കും അറിയാൻ പറ്റും ചെറിയ പിൻ വോംസ് തൊട്ട് വലിയ ടൈപ്പ് വരെയുള്ള വിരകളെ കുറിച്ച്.
നാലഞ്ച് തരത്തിലുള്ള വിരകൾ ഉണ്ട്. പ്രധാനമായീട്ടും ഈ പിൻവോംസാണ് നമുക്ക് ഏറ്റവും കൂടുതൽ ഉപദ്രവം ഉണ്ടാക്കുന്നത് രാത്രിയിൽ കടി വരുന്നത് കുഞ്ഞുങ്ങൾക്ക്. എന്തുകൊണ്ട് രാത്രിയിൽ വിരയുടെ കടി വരുന്നു എന്ന് പറഞ്ഞു കഴിഞ്ഞാൽ രാത്രി സമയങ്ങളിലാണ് ഈ വിര മുട്ടയിടുവാൻ വേണ്ടി മലദ്വാരത്തിലൂടെ പുറത്തേക്ക് ഇറങ്ങി വരുന്നത്. ആ സമയത്താണ് കുഞ്ഞിന് കടി അനുഭവപ്പെടുന്നത്. അത് മിക്കവാറും വൈകുന്നേരം ആയിരിക്കും. അപ്പോൾ വിരയുടെ മരുന്ന് നമ്മൾ സാധാരണ രീതിയിൽ ആറുമാസത്തിലൊരിക്കൽ കുഞ്ഞിന് കൊടുക്കുന്നത് നല്ലതായിരിക്കും.
എപ്പോൾ വിരയുടെ മരുന്ന് തുടങ്ങണം എന്ന് ചോദിച്ചു കഴിഞ്ഞാൽ നമ്മൾ ഒത്തിരി തിരക്കുപിടിച് ഒരു വയസ്സിനു മുൻപ് വിരയുടെ മരുന്ന് തുടങ്ങി വെക്കരുത്. കാരണം വളരെ കേടാണ് അത്. കാരണം വിരിയുടെ മരുന്ന് നമുക്ക് അറിയാം അത് വിരയെ തന്നെ കൊന്നിട്ട് ആണ് ആ മരുന്ന് പ്രവർത്തിക്കുന്നത്. അതുകൊണ്ട് പൊടി കുഞ്ഞുങ്ങളിൽ വിരയുടെ മരുന്ന് നമ്മൾ അനാവശ്യമായി കൊടുക്കുന്നത് നല്ലതല്ല. ചുരുങ്ങിയപക്ഷം കുഞ്ഞിന്റെ തലച്ചോർ ഒന്ന് വികസിക്കുന്നത് വരെ അതായത് ഒരു വയസ്സും രണ്ടുമാസം വരുമ്പോൾ ആണ് ഞാൻ വിരയുടെ മരുന്ന് പ്രിസ്ക്രിബ് ചെയ്യാറുള്ളത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.