നമസ്കാരം ഞാൻ ഡോക്ടർ രാജേഷ് വി. രാജഗിരി ഹോസ്പിറ്റലിലെ ശ്വാസകോശ രോഗ വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റും ഡിപ്പാർട്ട്മെൻറ് തലവനുമാണ്. ഇന്ന് എനിക്ക് നിങ്ങളുമായി പങ്കുവയ്ക്കാനുള്ള കുറച്ചു കാര്യങ്ങൾ നമ്മുടെ സമൂഹത്തിൽ സർവ്വസാധാരണമായി കാണുന്ന അലർജിയെ കുറിച്ചുള്ള ഏതാനും കാര്യങ്ങളാണ്. എന്താണ് അലർജി അത് നിർവചിക്കാൻ അല്പം ബുദ്ധിമുട്ടാണ് എങ്കിൽ പോലും സാധാരണ പ്രതികരിക്കാത്ത പദാർത്ഥങ്ങളോട് അമിതമായി പ്രതികരിക്കുന്ന അവസ്ഥ വിശേഷങ്ങളെ അലർജി എന്ന് നമുക്ക് ഒരുപക്ഷേ നിർവചിക്കാം. ഉദാഹരണത്തിന് ഒരു ചെറിയ തണുപ്പ്.
അല്ലെങ്കിൽ ഒരു ചെറിയ പൊടിപടലവും മായുള്ള സമ്പർക്കം ഇതിലൊന്നും സാധാരണ ആൾക്കാർക്ക് വരാത്ത രീതിയിലുള്ള പ്രതിബന്ധങ്ങൾ ചില ബുദ്ധിമുട്ടുകൾ ഈ അലർജി രോഗികൾക്ക് വരാറുണ്ട്. എന്തൊക്കെയാണ് അവയവങ്ങൾ അല്ലെങ്കിൽ എന്തൊക്കെയാണ് ഇതിന്റെ രോഗ ലക്ഷണങ്ങൾ ഏതൊക്കെ അവയവങ്ങളെ ആണ് അലർജി ബാധിക്കുന്നത് ഏത് അവയവത്തെ വേണമെങ്കിലും ബാധിക്കാമെങ്കിലും വളരെ സാധാരണയായി.
ഇതിന് അടിമപ്പെടുന്ന അവയവങ്ങൾ തൊലിപ്പുറം കണ്ണ് മൂക്ക് എന്നുള്ള ചെറിയ രോഗലക്ഷണങ്ങളും തൊണ്ട ചൊറിച്ചിൽ കണ്ണ് ചൊറിച്ചിൽ കണ്ണിൽ നിന്നും വെള്ളം വരിക എന്നുള്ള രോഗലക്ഷണങ്ങൾ. ശ്വാസകോശത്തെയും ശ്വാസനാളത്തെയും ബാധിക്കുന്നതാണ് എങ്കിൽ ചുമ ശ്വാസംമുട്ടൽ വലിവ് തുടങ്ങിയ രോഗ ലക്ഷണങ്ങളും കാണാൻ സാധ്യതയുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.