`

വിറ്റാമിൻ ഡി ശരീരത്തിൽ കുറഞ്ഞാൽ എന്തൊക്കെ സംഭവിക്കും ശ്രദ്ധിക്കുക.

നമസ്കാരം ഞാൻ ഇന്ന് നിങ്ങളോട് സംസാരിക്കാൻ ഉദ്ദേശിക്കുന്നത് വിറ്റമിൻ ഡി യും കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ പറ്റിയുമാണ്. വിറ്റമിൻ അല്ലെങ്കിൽ വൈറ്റമിൻ ഡി നമ്മുടെ ശരീരത്തിൽ എല്ലാവർക്കും അത്യാവശ്യമുള്ള ഘടകമാണ്. അത് ഒരു വൈറ്റമിനും ഹോർമോണും കൂടിയാണ്. വിറ്റാമിൻ ഡി നമുക്ക് സൂര്യപ്രകാശത്തിൽ നിന്നുമാണ് കിട്ടുന്നത്. 90% സൂര്യപ്രകാശവും ബാക്കി 10% മാത്രമേ നമ്മൾക്ക് ഭക്ഷണപദാർത്ഥങ്ങളിൽ നിന്നും ലഭിക്കുകയുള്ളൂ. കണക്കുകൾ കാണിക്കുന്നത് 30 മുതൽ 90% ആളുകൾക്കും വിറ്റാമിൻ ഡി യുടെ അഭാവം ഉണ്ട് എന്നും അതിനാലുള്ള പ്രശ്നങ്ങളും ഉണ്ട് എന്നാണ്.

   

വിറ്റാമിൻ ഡി യുടെ അഭാവത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം. കൗമാരപ്രായക്കാർക്കും മുതിർന്നവർക്കും ഓസ്ടോമലേഷ്യ എന്ന അവസ്ഥയാണ് വരുന്നത്. ശരീരത്തിലെ എല്ലിന്റെ അകത്ത് വിറ്റമിൻ ഡി യും കാൽസൃത്തിന്റെ അഭാവത്തിൽ എല്ലിന്റെ ശക്തി കുറഞ്ഞ ഒരു അവസ്ഥയാണ് ഈ ഓസ്ട്രിമലേഷ്യ എന്ന് പറയുന്നത്. അതുകാരണം എല്ല് പൊട്ടുവാനുള്ള സാധ്യത വളരെ കൂടുതലാണ്. കുട്ടികളിൽ സാധാരണ കണ്ടുവരുന്നത് റിക്കറ്റ്സ് എന്ന ഒരു അവസ്ഥ ആണ്. ഇത് വൈറ്റമിൻ ഡി യുടെയും കാൽസ്യത്തിന്റെയും കുറവ് കാരണം വരുന്ന ഒരു അവസ്ഥയാണ്.

ഇങ്ങനെയുള്ള കുഞ്ഞുങ്ങൾക്ക് പല്ലിന് അസ്വസ്ഥത അനുഭവപ്പെടാറുണ്ട്. പല്ലുകൾക്ക് കേട് വൈറ്റമിൻ ഡി യുടെ കുറവ് കൂടുതലായി കണ്ടുവരുന്നുണ്ട്. കൈകാലുകളിലും വൈറ്റമിൻ ഡിയുടെ അഭാവത്തിൽ റിക്കറ്റ്സിന്റെ ഫീച്ചേഴ്സ് കണ്ടുവരാറുണ്ട്. കയ്യിൽ ആണ് എങ്കിൽ റിസ്റ്റിൻ്റെ അടുത്തു വീതി കൂടുതലായി കണ്ടുവരുന്നുണ്ട്. അതു വൈറ്റമിൻ ഡിയുടെ ഒരു ലക്ഷണമാണ്. കാലുകളിൽ ആണ് കൂടുതലായി കണ്ടുവരുന്നത്. പ്രത്യേകിച്ച് കുട്ടികൾ നടക്കാൻ തുടങ്ങുമ്പോൾ ആ കുട്ടികളുടെ ഭാരം താങ്ങാൻ പറ്റാതെ വന്നിട്ട് എല്ല് വളഞ്ഞു വരാറുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.