ഹലോ നമസ്കാരം ഞാൻ ഡോക്ടർ രമ്യ. രാജഗിരി ഹോസ്പിറ്റലിലെ ശ്രീഹരി റീഹേബിലറ്റേഷൻ എന്ന യൂണിറ്റിലെ കൺസൾട്ടന്റായി ജോലി ചെയ്യുന്നു. ക്യാൻസറിന് ശേഷം ഓപ്പറേഷൻ പ്രത്യേകിച്ച് ബ്രസ്റ്റ് കാൻസർ സർജറിക്ക് ശേഷം നമ്മൾ നോക്കുമ്പോൾ കൈകൾക്ക് നീർവികം ഉണ്ടാവുക എന്ന ഒരു പ്രതിഭാസം കാണാറുണ്ട്. ലിംഫഡിമ്മ എന്നാണ് ആ കണ്ടീഷന്റെ പേര്. ആഴ്ചകൾക്കും മാസങ്ങൾക്കും ശേഷം ആയിരിക്കും ഒരുപക്ഷേ നമ്മുടെ ഈ കൈയിലെ നീർവേകം ശ്രദ്ധിച്ചു തുടങ്ങുന്നത്. നീർവേക്കം ഉണ്ടായിക്കഴിയുമ്പോൾ ശക്തമായ തോൾ വേദനയും പുറം വേദനയും രോഗികൾക്ക് ഉണ്ടാകാറുണ്ട്.
ഇതിന് എന്ത് പ്രതിവിധികൾ ചെയ്യാം. എന്തെല്ലാം എക്സസൈസ് മെത്തേഡുകളാണ് ഇക്കാര്യത്തിലുള്ളത് എന്ന് ആണ് ഈ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ ഉദ്ദേശിക്കുന്നത്. ഒരു കാര്യം നമ്മൾ മനസ്സിലാക്കേണ്ടത് ഈ കഴലകൾ നമ്മൾ റിമൂവ് ചെയ്യുന്ന വഴിയായി നമ്മുടെ കൈകളിൽ ഉണ്ടാകുന്ന നീർ വീക്കം ഒരു പരിധിവരെ ദീർഘനാൾ നീണ്ടുനിൽക്കുന്ന ഒരു പ്രതിഭാസമാണ്. ഒരു പെർമനന്റ് ഡിസിബിലിറ്റി എന്ന് പറയാവുന്ന രീതിയിൽ അതായത് ദീർഘനാൾ നമുക്ക് നിലനിൽക്കാവുന്ന ഒരു സാധ്യതയാണ് കയ്യിലെ ഈ നേർവീർക്കം. കാരണം നമ്മുടെ കഴലകൾ റിമൂവ് ചെയ്യുമ്പോൾ പെർമനന്റ് ആയി റിമൂവ് ചെയ്യുമ്പോൾ നമ്മുടെ കൈകളിലെ ലിംഫ് എന്ന് പറയുന്ന നീരിനെ വറ്റിച്ചുകൊണ്ട് പോകേണ്ട ഒരു പമ്പ് ഹൗസിനെയാണ് നമ്മൾ എടുക്കുന്നത്.
കക്ഷത്തിലെ കഴലകൾ റിമൂവ് ചെയ്തു കഴിഞ്ഞാൽ കൈകളിലെ നീര് കൂടിവരുന്ന ഒരു അവസ്ഥ ഉണ്ടാകും. റെഗുലർ ആയിട്ടുള്ള എക്സസൈസ് രീതികളും നമ്മുടെ നീര് വറ്റിച്ചെടുക്കുവാൻ ആയിട്ടുള്ള കാര്യങ്ങൾ റെഗുലറായി ചെയ്യാതിരുന്നാൽ ഈ നീർവികത്തിന്റെ അവസ്ഥ കൂടിക്കൂടി വരികയും പിന്നീട് അത് പുറം വേദന ഷോൾഡർ പെയിൻ എന്നിവയായി എത്തുവാൻ സാധ്യതയുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.