നമസ്കാരം ഞാൻ ഓമന രാധാകൃഷ്ണൻ സൈക്കോളജിസ്റ്റ് ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. എൻറെ ഒരു സുഹൃത്തിന് ആക്സിഡന്റിനെ തുടർന്ന് താടിയെല്ലിന് കമ്പി ഇട്ട് വായ് തുറക്കാനാവാത്ത വിധം കമ്പിയും സ്റ്റിച്ചും ഇട്ട് ചികിത്സയിൽ കഴിയേണ്ടി വന്നു. കുറച്ചുനാൾ കഴിഞ്ഞ് ഞാൻ അദ്ദേഹത്തെ സന്ദർശിക്കാൻ ചെന്ന സമയത്ത് ആശുപത്രി വിശേഷങ്ങൾ ചോദിച്ച കൂട്ടത്തിൽ അദ്ദേഹം എന്നോട് പറഞ്ഞ ഒരു കാര്യം. ഹോസ്പിറ്റലിൽ വായ് തുറക്കാനാവാത്ത വധം കിടന്നിരുന്ന സമയത്തെ ഒരു ദിവസം അദ്ദേഹത്തിന്റെ മനസ്സിലേക്ക് ഒരു ചിന്ത കേറി വന്നു. എനിക്ക് ഇപ്പോൾ ശർദ്ദിക്കാൻ വന്നാൽ എന്ത് ചെയ്യും.
എനിക്ക് പെട്ടെന്ന് ഛർദിക്കണം എന്നൊരു ചിന്ത വന്നാൽ ഞാൻ എന്ത് ചെയ്യും. ഇത് ചിന്തിക്കും തോറും അദ്ദേഹം കൂടുതൽ കൂടുതൽ അസ്വസ്ഥനാകുവാൻ തുടങ്ങി. കാരണം വാ ഒരു തരി പോലും തുറക്കുവാൻ വയ്യ. അങ്ങനെ കൂടുതൽ കൂടുതൽ ചിന്തിക്കുന്നു അങ്ങനെ അദ്ദേഹത്തിന് വൊമിറ്റ് ചെയ്യണമെന്ന ഒരു തോന്നൽ ഉണ്ടാകാൻ തുടങ്ങി. അദ്ദേഹം കൂടുതൽ അസ്വസ്ഥനായി. ശരീരം ഭയങ്കരമായി വിയർക്കുവാൻ തുടങ്ങി.
തലകറങ്ങുന്നത് പോലെ അദ്ദേഹത്തിന് തോന്നി. കണ്ണിൽ ഇരുട്ട് കയറുന്നു നെഞ്ചിന് വേദന അനുഭവപ്പെടുന്നു ക്ഷണ നേരം കൊണ്ട് ആള് തല കറങ്ങി താഴെ വീണു. ആശുപത്രി ആയതുകൊണ്ട് തന്നെ പെട്ടെന്ന് തന്നെ അനുയോജ്യമായ ചികിത്സ കിട്ടി. എന്തുകൊണ്ട് ആയിരിക്കണം ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായത്. ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്ത ഒരു കാര്യത്തെ അങ്ങനെ സംഭവിക്കും എന്ന് മനസ്സിൽ ചിന്തിച്ച് ഉറപ്പിച്ച് ആ കാര്യത്തെപ്പറ്റി ആവലാതിപ്പെട്ട് മനസ്സിൽ അസ്വസ്ഥത ഉണ്ടാവുകയും അത് ശാരീരികമായി മാറുന്ന അവസ്ഥയാണിത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.