ഡോക്ടർമാർ പലപ്പോഴും ഭക്ഷണം പലതും കഴിക്കരുത് റസ്റ്റിക്റ്റ് ചെയ്യണം എന്നാണ് പറയാറ്. ഇത് എല്ലാം കഴിഞ്ഞിട്ട് ഇനി എന്ത് കഴിക്കും ഡോക്ടറെ എന്ന് പല രോഗികളും ചോദിക്കാറുണ്ട്. അതുകൊണ്ട് ഇന്ന് രോഗികൾക്ക് വളരെ സ്വാദോടെ കഴിക്കാവുന്ന എന്നാൽ നമ്മുടെ കൊളസ്ട്രോളും ഷുഗറും ഫാറ്റി ലിവറും എല്ലാം കുറയ്ക്കാൻ സഹായിക്കുന്ന എന്നാൽ അതിനോടൊപ്പം തന്നെ നമുക്ക് വാല്യൂ ഏഡഡ് പ്രോഡക്റ്റ് ഉണ്ടാക്കാവുന്ന അതായത് നമ്മുടെ വീട്ടിൽ തന്നെ കൃഷി ചെയ്ത് അതായത് ഒരു ചെടി നട്ടെന്നാൽ 60 വർഷം വരെ നമുക്ക് അതിൽ നിന്ന് ഇലക്കറികൾ കഴിക്കാൻ പറ്റും എന്നുള്ള രീതിയിലുള്ള ഒരുപാട് ഗുണങ്ങളുള്ള ഒരു ഡിഷ് പ്രിപ്പയർ ചെയ്യുന്നതിൻ്റെ റെസിപ്പി ആണ് ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യുന്നത്.
ഞാൻ ഈ 60 വർഷം എന്ന് പറഞ്ഞപ്പോൾ നിങ്ങൾ വിചാരിച്ചു കാണും ഇത് എന്ത് ചെടിയാണ് എന്ന്. കാരണം ഒരു ചീരത്തോട്ടം ഉണ്ടാക്കിയാൽ പോലും രണ്ടോ മൂന്നോ വർഷം മാക്സിമം അത് കഴിഞ്ഞാൽ നമ്മൾ അത് മാറ്റി നടേണ്ടതായിട്ട് വരും. എന്നാൽ ഈ പറയുന്നതായിട്ടുള്ള ചെടി അവൻറെ പേര് മൾബറി ചെടി. ഈ മൾബറിചെടിക്ക് ഒരു പ്രത്യേകത ഉണ്ട്. പട്ടുനൂൽ പുഴു പട്ട് ഉണ്ടാക്കുന്നത് ഇതിൻറെ ഇല തിന്ന് ജീവിച്ചതുകൊണ്ടാണ്.
ഈ പട്ട് എന്ന് പറയുന്നത് പ്രോട്ടീൻ ആണെന്ന് നിങ്ങൾക്ക് അറിയാമോ. അതായത് മൾബറിയുടെ ഇലകൾ കൊണ്ട് പ്രോട്ടീൻ ഉണ്ടാക്കാൻ പറ്റും എന്നത് കൊണ്ട് മൾബറിടകൾ ഒരു പ്രോട്ടീൻ റിച്ച് വെജിറ്റേറിയൻ സോഴ്സ് ആണ് എന്നുള്ളത് മനസ്സിലാക്കുക. ഈ വെജിറ്റബിൾസിൽ നിന്നും പ്രോട്ടീൻ കിട്ടുന്നത് വളരെ വളരെ കുറവ് ആണ്. ഏറ്റവും കൂടുതലായിട്ട് പ്രോട്ടീൻ കിട്ടുന്ന വിഭവം ചതുരപ്പയർ ആണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=873g7UuV0-g