`

ഇങ്ങനെ ചെയ്താൽ ഓർമ്മശക്തി ഇരട്ടിയാകും മറവിരോഗും വരില്ല.

നമസ്കാരം ഞാൻ ഡോക്ടർ ജീവൻ ജോസഫ് ജീവൻ ഡയബറ്റിസ് ആൻഡ് എൻഡോക്രൈൻ സെൻറർ വിമല ഹോസ്പിറ്റലിലെ ഏറ്റുമാനൂർ കോട്ടയത്തെ ഡയറക്ടറും കൺസൾട്ടൻ്റും എൻഡോക്രണോളജിസ്റ്റും ആണ്. ഇന്ന് നിങ്ങളുടെ മുൻപിൽ ചർച്ച ചെയ്യുന്ന വിഷയം വളരെ സിമ്പിൾ ആയിട്ടുള്ള ഒരു വിഷയമാണ്. എന്ന് ഇരുന്നാലും വളരെയധികം നാളുകളിൽ അലട്ടുന്ന ഒരു പ്രശ്നം കൂടി ആണ്. അമിതമായ മറവി അല്ലെങ്കിൽ മെമ്മറിലോസ്. ഇത് നമ്മൾക്ക് എല്ലാവർക്കും അറിയാം പ്രായഭേദംമെന്നെ കുട്ടികളിൽ ആയാലും മുതിർന്നവരിൽ ആയാലും എല്ലാം വലിയ ഒരു പ്രശ്നമാണ്.

   

ചിലപ്പോൾ നമ്മൾ അടുക്കളയിൽ ഗ്യാസ് ഓഫ് ചെയ്തോ ഇല്ലയോ എന്നുള്ള സംശയം അത് നമ്മൾ മറന്നു പോകുന്നു. അല്ലെങ്കിൽ താക്കോൽ എവിടെയെങ്കിലും വെച്ചു അത് നമ്മൾക്ക് അറിയില്ല. അല്ലെങ്കിൽ എന്തെങ്കിലും ഒരു കാര്യം ഭദ്രമായി വെച്ചു ഇപ്പോൾ അത് ഓർക്കാൻ പറ്റുന്നില്ല. അല്ലെങ്കിൽ ഒരു വ്യക്തിയോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ എന്തോ പറയണം എന്ന് നമ്മൾക്ക് ഓർമ്മയുണ്ട് പക്ഷേ അത് എന്താണെന്ന് കറക്റ്റ് ആയി കിട്ടുന്നില്ല.

കുട്ടികളിൽ ആണെങ്കിൽ പഠിക്കുന്ന കാര്യം വളരെ പെട്ടെന്ന് തന്നെ മറന്നു പോകുന്നു. കൃത്യമായി ഓര്‍ത്ത് പരീക്ഷ എഴുതുവാൻ പറ്റുന്നില്ല. അപ്പോൾ ഇതെല്ലാം നമ്മളെ വളരെ വ്യക്തിപരമായി അലട്ടുന്ന ഒരു പ്രശ്നമാണ്. പലരിലും ഇത് കാണാറുണ്ട് പക്ഷേ ഇത് പ്രത്യേകിച്ച് ഒരു സിസ്റ്റത്തിന്റെ അടിയിൽ വരാത്തത് കൊണ്ട് ആരെ കാണണം എന്താണ് ചെയ്യേണ്ടത് എങ്ങനെ നമുക്ക് ഇതിനെ ഭേദപ്പെടുത്താൻ പറ്റും ഇതിൻറെ പുറകിലുള്ള പ്രശ്നങ്ങൾ എന്താണെന്ന് പലപ്പോഴും മനസ്സിലാക്കാറില്ല. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.