നമസ്കാരം ഞാൻ ഡോക്ടർ അശ്വതി. ഗവൺമെൻറ് മൊബൈൽ ഡിസ്പെൻസറി നിലമ്പൂരിൽ വർക്ക് ചെയ്യുന്നു. ഇന്ന് ഞാൻ സംസാരിക്കാൻ ഉദ്ദേശിക്കുന്ന വിഷയം കഴിഞ്ഞദിവസം ഒരു 18കാരി 18കാരി എന്ന് കറക്റ്റ് പറയുന്നില്ല ഒരു കുട്ടി വന്നു. ആ കുട്ടി വന്ന് എന്നോട് ചോദിച്ചത് കുറച്ച് ഡാർക്ക് ആണ് അപ്പോൾ വെളുക്കുവാൻ വേണ്ടി എന്തു ചെയ്യും ഡോക്ടറെ എന്ന് ചോദിച്ചു. സംഭവം എന്താണെന്ന് ചോദിച്ചു കഴിഞ്ഞാൽ ആ കുട്ടിയുടെ ആ കളർ കാരണം ഫ്രണ്ട്സ് ഒക്കെ കളിയാക്കുന്നു അല്ലെങ്കിൽ ആ കുട്ടി ചിന്തിക്കുകയാണ് ശരിയാവുന്നില്ല എനിക്കൊന്നു വെളുക്കണം. കുറെ ക്രീമുകൾ തേച്ചു നോക്കി.
വെളുക്കുന്നില്ല ഇനി എന്താണ് ഞാൻ ചെയ്യേണ്ടത്. മുഖത്ത് ഒക്കെ നല്ല കുരു വന്നിട്ടുണ്ട്. ഇത് നമ്മുടെ ഇടയിൽ സർവസാധാരണമായി 18 വയസ്സ് എന്ന് പറയുമ്പോൾ ഏറ്റവും കൂടുതൽ അവരുടെ ഇടയിൽ ആണെങ്കിലും ബാക്കി നമ്മുടെ ഇടയിൽ പല ആൾക്കാർക്കും ചോദിക്കുന്ന ഒരു ചോദ്യമാണ്. ശരിക്കും മുഖം വെളുക്കേണ്ട ആവശ്യമുണ്ടോ നമ്മുടെ തൊലി വളരെ ഹെൽത്തി ആയ നല്ല ആരോഗ്യമുള്ള തൊലി ആണ് സ്കിൻ ആണ് നമുക്ക് വേണ്ടത്.
അതിനു വെളുപ്പ് എന്നോ കറുപ്പ് എന്ന് ഡാർക്ക് എന്ന് ഒരു അർത്ഥവുമില്ല. ഇപ്പോൾ പുതിയ കനിഷ്കിന്റെ ആഡ് കണ്ടാൽ കുറച്ചു നല്ല ഡാർക്ക് ബ്യൂട്ടിസ് ആണ് അതിലുള്ളത്. ഇപ്പോൾ നമ്മളൊക്കെ പഠിച്ചു വന്ന കാലഘട്ടത്തിലും ഇതൊക്കെ നമ്മുടെ മനസ്സിൽ വരുന്നുണ്ട്. പിന്നെ മുഖക്കുരു. ഈ മുഖക്കുരു പലപ്പോഴും നമ്മൾക്ക് ടെൻഷൻ ഉണ്ടാക്കാറുണ്ട്. അതിനെക്കുറിച്ച് ഞാൻ മറ്റൊരു എപ്പിസോഡിൽ പറയാം. പക്ഷേ മുഖക്കുരു എന്ന് പറയുന്നത് പല ക്രീമുകളും യൂസ് ചെയ്തു വരുമ്പോൾ നമ്മുടെ സ്കിന്നിന്റെ നാച്ചുറൽ പോസസ് അടഞ്ഞുപോകും ഡസ്റ്റും ഡേർറ്റും അവിടെ അടങ്ങി ഇൻഫെക്ടഡ് ആയിട്ടുള്ള മുഖക്കുരുകൾ വരുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.