`

ഈ കാര്യങ്ങൾ ഒന്ന് ചെയ്തു നോക്കൂ സുഖകരമായ ഉറക്കം ലഭിക്കുവാൻ.

നമസ്കാരം ഞാൻ ഡോക്ടർ ബിജു സണ്ണി. എസ്തർ മിംസ് ഹോസ്പിറ്റൽ കോഴിക്കോട് വർക്ക് ചെയ്യുന്നു. സീനിയർ കൺസൾട്ടന്റ് സൈക്കാട്രിസ്റ്റ് ആണ്. ഇന്ന് ഞാൻ ഉറക്കക്കുറവിനെ പറ്റി സംസാരിക്കുന്നതാണ്. ഉറക്കക്കുറവ് വളരെ കോമൺ ആയിട്ടുള്ള ഒരു പ്രശ്നമാണ്. പലപ്പോഴും പലരും ഉറക്കക്കുറവ് ഒരു അസുഖവും പ്രശ്നമായീട്ട് കണ്ട് ഡോക്ടറെ കാണിക്കാൻ മാത്രമുള്ള ബുദ്ധിമുട്ട് ആണ് എന്ന് തിരിച്ചറിയുന്നില്ല. ഉറക്കക്കുറവിനെ പറ്റി നന്നായി നമ്മൾ മനസ്സിലാക്കുന്നതും അതിനുവേണ്ടിയുള്ള ട്രീറ്റ്മെൻറിൻ്റെ ആവശ്യമുണ്ടോ ഇല്ലയോ എന്ന് അറിയുന്നത് തീർച്ചയായും ഒരു ആവശ്യമാണ്.

   

കാരണം ഉറക്കക്കുറവിന്റെ പ്രോബ്ലംസ് പലപ്പോഴും പലർക്കും വേറെ പല ബുദ്ധിമുട്ടുകളുടെ ആദ്യത്തെ ലക്ഷണം ആയിരിക്കും. ഉറക്കക്കുറവ് പല കാരണങ്ങൾ കൊണ്ടും ഉണ്ടാകാം. ഒന്ന് നമ്മുടെ സബ്ജക്റ്റീവ് ഇൻസുമേനിയ എന്ന് പറയും. സബ്ജക്റ്റീവ് എന്ന് വെച്ചാൽ രോഗിക്ക് രാവിലെ എഴുന്നേറ്റ് കഴിഞ്ഞാലും ഉറങ്ങിയില്ല എന്നുള്ള ഒരു അനുഭവം ആയിരിക്കും. പക്ഷേ കാണുന്നവർക്ക് തോന്നും അവർ നന്നായി ഉറങ്ങിയിട്ടുണ്ട് എന്നും ആവശ്യമില്ലാതെ ഉറക്ക കുറവ് എന്നുള്ള കംമ്പ്ലൈന്റ് പറയുകയാണ് എന്നും. ഇതിൽ എന്താണ് സംഭവിക്കുന്നത് എന്ന് വെച്ചാൽ നമ്മുടെ മനസ്സ് ഉറങ്ങാത്ത ഒരു അവസ്ഥയാണ്.

കാണുമ്പോൾ പുറമേക്ക് ശരീരം ഉറങ്ങുന്നു. പക്ഷേ ഉള്ള് ഉറങ്ങാത്ത ഒരു അവസ്ഥ വരുമ്പോൾ ഉറക്കമില്ലായ്മ തന്നെയായിട്ട് അതിനെ കാണാം. ഉറക്കമില്ലായ്മയ്ക്ക് മെഡിക്കൽ ആയിട്ടുള്ള പല കാരണങ്ങളുണ്ട്. സൈക്കോളജിക്കൽ ആയിട്ടുള്ള പല കാരണങ്ങളും ഉണ്ട്. ഇന്നത്തെ എൻറെ ഈ സംസാരത്തിൽ മെഡിക്കൽ കാരണങ്ങളെ പറ്റി അധികം സംസാരിക്കുന്നില്ല. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.