ഞാൻ ഡോക്ടർ ഫെബിൻ തൻവീർ കൺസൾട്ടൺ ടെർമറ്റോളജിസ്റ്റ് സ്റ്റാർ കെയർ ഹോസ്പിറ്റൽ കോഴിക്കോട്. രണ്ടു രീതിയിൽ മുടികൊഴിച്ചിൽ കാണാം. പെട്ടെന്നുള്ള കടുപ്പത്തിലുള്ള മുടികൊഴിച്ചിൽ അല്ലെങ്കിൽ ക്രമേണ ആയി വരുന്ന മുടികൊഴിച്ചിൽ. പെട്ടെന്നുള്ള മുടി കൊഴിച്ചിലിന് ഉള്ള കാരണങ്ങൾ പറയുകയാണ് എങ്കിൽ കടുത്ത പനി സർജറിക്ക് ശേഷം അല്ലെങ്കിൽ പ്രസവത്തിന് ശേഷം അല്ലെങ്കിൽ അത് കഴിഞ്ഞ് ഏതാനും മാസങ്ങൾക്ക് ശേഷം. പെട്ടെന്ന് ഒരു മുടി കൊഴിച്ചിൽ കാണാറുണ്ട്. അതേപോലെതന്നെ രക്തക്കുറവ് അല്ലെങ്കിൽ പ്രത്യേകിച്ച് ഏതെങ്കിലും പോഷകങ്ങളുടെ കുറവ്.
ഹോർമോണിന്റെ തകരാറുകൾ. പ്രത്യേകിച്ച് തൈറോയ്ഡ് ഹോർമോണിന്റെ തകരാറുകൾ. മരുന്നുകളുടെ പാർശ്വഫലം ഇതൊക്കെ കാരണം പെട്ടെന്നുള്ള നല്ല കടുപ്പത്തിലുള്ള മുടി കൊഴിച്ചിൽ കാണാറുണ്ട്. ജനിതകമായി ക്രമേണയായി വരുന്ന മുടികൊഴിച്ചിലിനെയാണ് പാറ്റേൺ ഹെയർ ലോസ് എന്ന് പറയുന്നത്. പാറ്റേൺ ഹെയർ ലോസ് രണ്ട് രീതിയിലാണ് കാണപ്പെടുന്നത്. സ്ത്രീകളിൽ ഒരുതരത്തിലും പുരുഷന്മാരിൽ മറ്റൊരു തരത്തിലുമാണ് കാണുന്നത്. സ്ത്രീകളിൽ മുടിയുടെ കട്ടി കുറയുക സെൻറർ പോഷനെടുക്കുമ്പോൾ നടുവിലുള്ള വീതി കൂടുക നെറ്റീ കയറുക ഇതൊക്കെയാണ് ലക്ഷണങ്ങളായി വരാറ്.
പുരുഷന്മാരിൽ പാറ്റേൺ ഹെയർ ലോസ് നമ്മൾ സാധാരണ പറയുന്ന പോലെ കഷണ്ടി എന്ന് പറയുന്ന കാര്യമാണ്. രണ്ട് സൈഡിലും നെറ്റീ കയറുക. മൂർദ്ധാവിന്റെ അവിടെ കട്ടി കുറയുക. ഇതൊക്കെയാണ് പുരുഷന്മാരിൽ കാണുന്ന ലക്ഷണം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.