എല്ലാവർക്കും നമസ്കാരം ഞാൻ ഡോക്ടർ മനോജ് ജോൺസൺ കൺസൾട്ടൻ്റ് ഫിസിഷൻ ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മുടെ ശരീരം മുഴുവനും ചൊറിച്ചിൽ ആണ് ഇച്ചിങ് ആണ് എന്ന് പറയുന്ന ഒത്തിരിയേറെ കേസുകൾ കണ്ടിട്ടുണ്ട്. പല ആളുകളിലും പറയാറില്ലേ. അല്ലെങ്കിൽ ഇങ്ങനെ ഇരിക്കുന്ന സമയം ഒക്കെ കാല് ചൊറിഞ്ഞു കൊണ്ടിരിക്കുന്നത് കാണാം. കയ്യ് ചൊറിഞ്ഞ് കൊണ്ടിരിക്കുന്നത് കാണാം തല ചൊറിഞ്ഞു കൊണ്ടിരിക്കുന്നത് കാണാം.
അങ്ങനെ ശരീരത്തിന്റെ പല ഭാഗങ്ങളും ഇങ്ങനെ ചൊറിഞ്ഞു കൊണ്ടിരിക്കുന്നത് നമ്മൾ കണ്ടിട്ടുമുണ്ട് പല ആളുകളും പറയാറുമുണ്ട്. അപ്പോൾ എന്താണ് ഇതിന് കാരണം. അതിന് എന്തൊക്കെയാണ് പ്രതിവിധി എന്നതാണ് നമ്മൾ ഈ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ പോകുന്നത്. ആദ്യത്തെ കാര്യം എന്ന് പറയുന്നത് നമ്മൾക്ക് ഫുഡ് അലർജി ആയിരിക്കും. ഭൂരിഭാഗം സാഹചര്യങ്ങളിലും ഫുഡ് അലർജി ആവാനാണ് ഏറ്റവും കൂടുതൽ സാധ്യത.
ഇപ്പോൾ അതിൽ ഒത്തിരി ഏറെ ആളുകൾ പറയാറുള്ളത് എനിക്ക് രാത്രി മൊത്തം ചൊറിച്ചിലാണ് അല്ലെങ്കിൽ കാലു മൊത്തം ചൊറിച്ചിലാണ് എന്ന് പറയുമ്പോൾ മനസ്സിലാക്കേണ്ടത് അവർക്ക് ഫുഡ് അലർജി ആണ് എന്നാണ്. ഈ ഫുഡ് അലർജിയിൽ മെയിൻ ആയി വരുന്നത് പ്രോട്ടീൻ തന്നെയാണ്. പ്രോട്ടീൻ എന്ന് പറയുന്നത് ചില ഇറച്ചി വർഗ്ഗങ്ങളിൽ ചില ഇറച്ചികൾ പ്രശ്നമാണ്. ചിലപ്പോൾ പാല് പ്രശ്നമാണ്. പാല് ഭൂരിഭാഗം ആളുകൾക്കും പ്രശ്നമാണ് പക്ഷേ അറിയുന്നില്ല. അപ്പോൾ ഈ ചൊറിച്ചിൽ ഉള്ള ആളുകൾ ഇറച്ചിയും മുട്ടയും പാലും അതേപോലെ പച്ചക്കറികളിലും ഉണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.