നമസ്കാരം എൻറെ പേര് ഡോക്ടർ അനൂപ് ഞാൻ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ഇഎൻടി കൺസൾട്ടന്റ് ആണ്. ഞാനിന്ന് പറയാൻ പോകുന്നത് നമ്മുടെ സൈനസസിനെക്കുറിച്ചും അതിൽ വരുന്ന രോഗങ്ങൾ ലൈക്ക് അലർജി പോലുള്ള രോഗങ്ങളും അതുകാരണം വരുന്ന സൈനസസിനെ കുറിച്ചാണ് പറയാൻ പോകുന്നത്. ഈ സൈനസസ് എന്ന് നമ്മൾ പറയുന്നത് നമ്മുടെ മൂക്കിൻറെ രണ്ടുവശത്തും നാല് സെറ്റ് ആയിട്ട് ചെറിയ അറകളാണ്. അപ്പോൾ ഈ ചെറിയ അറകൾ നമ്മുടെ തലയോട്ടിയിലുള്ളത് അത് നമ്മുടെ മൂക്കിന്റെ രണ്ട് സൈഡിലേക്ക് ഒരു വാതിൽ ഭാഗത്തുകൂടിയാണ് തുറക്കുന്നത്.
നമ്മൾ മനസ്സിലാക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ ഈ മൂക്കിന്റെ ഉൾഭാഗത്തുള്ള നമ്മുടെ പുറത്തുള്ള ചർമ്മം പോലെ തന്നെ ഉള്ളിലും ഒരു ലയർ ഉണ്ട്. ആ ലയർ ഈ മൂക്കിലും സൈനസിലും ഉണ്ട്. അതിന് നമ്മൾ മ്യൂക്കോസ് എന്ന് പറയും. ഈ മ്യൂക്കൂസ് എന്ന് പറയുന്ന ഭാഗം മൂക്കിൻറെ ഉൾഭാഗത്തിൽ നമ്മൾ ശ്വസിക്കുന്ന വായുവിൽ എന്തെങ്കിലും പൊടി അല്ലെങ്കിൽ പുക ഉണ്ടെങ്കിൽ ഈ മ്യൂക്കോസ് അത് റിയാക്ട് ചെയ്യും. ഇത് നമ്മുടെ ശരീരത്തിലുള്ള ഒരു പ്രതിരോധ ശക്തിയാണ്.
അപ്പോൾ ഈ റിയാക്ഷൻ എന്ന് പറയുമ്പോൾ ഇപ്പോൾ ഒരു അലർജി ഉള്ള ഒരു പേഷ്യന്റ് വിശ്വസിക്കുന്ന വായുവിൽ പൊടി മൂക്കിനുള്ളിൽ കയറുമ്പോൾ പേഷ്യന്റ് അത് പുറത്തേക്ക് ആക്കുവാൻ ഒരു 10 15 പ്രാവശ്യം തുമ്മും. മൂക്കിൻറെ ഉള്ളിൽ തന്നെ ഈ മ്യൂക്കോസായിൽ നിന്ന് വെള്ളം ഒഴുകി വരും സാധാരണ ഒരു മനുഷ്യൻ ആണ് എങ്കിൽ ഒന്നോ രണ്ടോ എംഎൽ എടുക്കും. അലർജിയുള്ള പേഷ്യന്റ് ആണ് എങ്കിൽ 10 എം എൽ ഒഴുകി മൂക്കിൽ നിന്ന് കണ്ടിന്യൂസ് ആയിട്ട് ഒഴുക്ക് ഉണ്ടാവും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.