നമസ്കാരം ഞാൻ ഡോക്ടർ ഷൈലേഷ് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഗ്യാസ്ട്രോ സർജൻ ആണ്. ഞാൻ ഇന്ന് ഇവിടെ സംസാരിക്കാൻ പോകുന്നത് പാൻക്രിയാസ് ഗ്രന്ഥിയിലെ കല്ലുകളെ കുറിച്ചാണ്. പാൻക്രിയാസ് എന്നാൽ മലയാളത്തിൽ ആഗ്നേയഗ്രന്ഥി എന്നാണ് പറയുന്നത്. ഇത് നമ്മുടെ വയറ്റിൽ ആമാശയത്തിന് പുറകിലായി നട്ടെല്ലിന് തൊട്ടു മുൻപിൽ ആയാണ് സ്ഥിതി ചെയ്യുന്നത്. ഇതിന് പ്രധാനമായും രണ്ടു ധർമ്മങ്ങൾ ആണ് ഉള്ളത്. ഒന്ന് നമ്മുടെ ആഹാരം ദഹിപ്പിക്കുന്നതിന് ആവശ്യമായ രസങ്ങൾ ഉല്പാദിപ്പിക്കുക എന്നുള്ളതാണ്.
പഞ്ചസാരയുടെ അളവിനെ അതായത് ബ്ലഡ് ഷുഗറിനെ നിയന്ത്രിക്കുന്ന ഇൻസുലിൻ ഹോർമോൺ ഉല്പാദിപ്പിക്കുക എന്നുള്ളതാണ്. ചില പ്രത്യേക കാരണങ്ങളാൽ പാൻക്രിയാസ് ഗ്രന്ഥിയിൽ കല്ല് വന്ന് നിറയുന്നതിനെ ആണ് ഈ അസുഖം കൊണ്ട് ഉദ്ദേശിക്കുന്നത്. കല്ല് സാധാരണ വരുന്ന അവയവങ്ങൾ പിത്തസഞ്ചി ഉണ്ട് കിഡ്നി അങ്ങനെ ഒരുപാട് അവയവങ്ങൾ കാണാം പക്ഷെ പാൻക്രിയാസ് ഗ്രന്ഥിയിലും കല്ലുവരാം. ഇതു മറ്റു രണ്ടു അസുഖത്തിന്റെ പോലെ സാധാരണ അല്ലെങ്കിലും ഒരുപാട് പേർക്ക് വരുന്ന ഒരു അസുഖം തന്നെയാണ് ഇത്. ഇതിൽ പ്രധാനമായ രണ്ടു കാരണങ്ങളാണ് ഉള്ളത്.
ഏറ്റവും പ്രധാന കാരണം അതായത് അധികം ഈ അസുഖത്തിന് കാരണം മദ്യപാനം തന്നെയാണ്. മദ്യപാനത്തിന്റെ ഭാഗമായി എൻക്രിയാസ് ഗ്രന്ഥിക്കുള്ളിൽ ചെറിയ ചെറിയ കല്ലുകൾ വന്ന് നിറഞ്ഞു വേദന കൂടി വരുന്ന ഒരു പ്രശ്നമാണ്. പക്ഷേ നമ്മുടെ നാട്ടിൽ കേരളത്തിൽ മധ്യ രതിയോട് അനുബന്ധിച്ചുള്ള രാജ്യങ്ങളിൽ ട്രോപ്പിക്കൽ കൺട്രീസിൽ വരുന്ന പ്രധാന ഭാഗമാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.