`

ഇത് കഴിച്ചാൽ മാറും. പിസിഒഡി സ്ത്രീകളുടെ മുഖത്തെ കറുത്ത പാടുകൾ അമിതവണ്ണം മുതലായ പ്രശ്നങ്ങൾ.

നമസ്കാരം ഞാൻ ഡോക്ടർ പ്രീതി കോരാ കൺസൾട്ടൻസ് ഗൈനക്കോളജിസ്റ്റ് വിമല ഹോസ്പിറ്റൽ ഏറ്റുമാനൂർ കോട്ടയം. ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് നമ്മളുടെ ഇടയിൽ സ്ത്രീകളെ അലട്ടുന്ന ഒരു പ്രശ്നമാണ് പ്രത്യേകിച്ച് കൗമാരക്കാരായ ആളുകളെ അലട്ടുന്ന ഒരു പ്രശ്നത്തെപ്പറ്റിയാണ്. നമ്മുടെ സ്കിന്നിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പ്രത്യേകിച്ച് നമുക്ക് ഉണ്ടാകുന്ന മുഖക്കുരു മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ അമിതമായ രോമവളർച്ച. നെഞ്ചിലും മുഖത്തും കൈകാലുകളിലും ആയി ഉണ്ടാകുന്ന രോമവളർച്ച. ഈ പ്രശ്നത്തെ പ്രതി നമ്മൾ ഒരുപാട് വിഷമിക്കാറുണ്ട്. അതിൽ നമ്മൾ ഒത്തിരി പ്രതിവിധികൾ ഇൻറർനെറ്റ് നോക്കിയും മാഗസിൻ ഒക്കെ നോക്കിയും ചെയ്യാറുണ്ട്.

   

പക്ഷേ ഇങ്ങനത്തെ ചില പ്രശ്നങ്ങൾ കാണുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട മറ്റു പല കാര്യങ്ങൾ ഉണ്ട്. നമ്മൾക്ക് മുഖക്കുരു രോമവളർച്ച ഉള്ളതിന്റെ ഒപ്പം തന്നെ നമ്മൾ വണ്ണം വെക്കുന്നുണ്ടോ എന്നുള്ള കാര്യം ശ്രദ്ധിക്കണം. അതുപോലെതന്നെ നമ്മുടെ ആർത്തവം ക്രമം ശരിയായിട്ടാണോ വരുന്നത് എന്നും അതോ ക്രമം തെറ്റി രണ്ടും മൂന്നുമാസം കഴിയുമ്പോൾ ആണോ വരുന്നത് എന്നും അപ്പോൾ ഈ ഒരു കാര്യം ശ്രദ്ധിക്കുക.

ഈ ഒരു ലക്ഷണങ്ങൾ ഒപ്പം തന്നെ നമ്മുടെ ആർത്തവ ക്രമക്കേടുകളും അമിതമായ വണ്ണം വെക്കലും അതുപോലെതന്നെ കഴുത്തിന് ചുറ്റും കറുത്ത പാടുകൾ വരിക ഇതൊക്കെ ഉണ്ടെങ്കിൽ നമ്മൾ തീർച്ചയായും ഒരു ഡോക്ടറിനെ കൺസൾട്ട് ചെയ്യണം. കാരണം അത് ഒരു ഹോർമോൺണൽ പ്രശ്നത്തിന്റെ ലക്ഷണങ്ങൾ ആവാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.