നമസ്കാരം ഞാൻ ഇന്ന് ചർച്ച ചെയ്യാൻ പോകുന്നത് മുട്ടുവേദനയെ കുറിച്ചാണ്. മുട്ട് വേദന ആയുർവേദത്തിൽ വരുന്ന കോമൺ ആയിട്ടുള്ള കംപ്ലൈന്റ്റ് ആണ്. ഇത് സാധാരണ രണ്ട് കാരണങ്ങൾ കൊണ്ടാണ് വരുന്നത്. ഒന്നാമത് ക്ഷേത്രം അഥവാ ട്രോമ കാരണം. അല്ലെങ്കിൽ തേയ്മാനം കൗട്ട് അണുബാധ പോലത്തെ രോഗലക്ഷണമായീട്ടും വരാറുണ്ട്. ചില ആളുകളിൽ ജന്മനാ ഉള്ള വൈകല്യം കാരണം മുട്ടുവേദന സംഭവിക്കാറുണ്ട്. പ്രായത്തിനനുസരിച്ച് മുട്ട് വേദനയുടെ കാര്യങ്ങൾ വ്യത്യസ്തമാണ്. കുട്ടികളിൽ അതായത് നാലു വയസ്സുമുതൽ 10 വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ മുട്ട് വേദന സാധാരണ റഫേർട്ട് പെയിൻ ആയിട്ടാണ് വരുന്നത്.
അതായത് ഇടുപ്പിൽ വരുന്ന നീർക്കെട്ട് ഈ പ്രായത്തിലുള്ള കുട്ടികളിൽ മുട്ടുവേദന ആയിട്ട് ആയിരിക്കും പുറത്തുവരുന്നത്. കുറച്ചുകൂടി വലിയ കുട്ടികളിൽ അതായത് അഡോളസം ടി എച്ച് ഗ്രൂപ്പിൽ കോൺട്രമെലേഷ്യ പെറ്റല്ല പോലത്തെ രോഗത്തിൽ ആണ് മുട്ട് വേദന സാധാരണയായി സംഭവിക്കുന്നത്. ചെറുപ്പക്കാരിൽ മുട്ട് വേദന ഏറ്റവും കൂടുതൽ ക്ഷേത്രം അല്ലെങ്കിൽ ഇഞ്ചുറി പോലത്തെ കാരണങ്ങൾ വഴിയാണ് സംഭവിക്കുന്നത്. സ്പോർട്സ് ഇഞ്ചുറി ആവാം ഫ്രാക്ചർ ആവാം വീഴ്ചയാവാം.
ഇതെല്ലാം മുട്ടുവേദനയായി അനുഭവപ്പെടാറുണ്ട്. പ്രായം കൂടുമ്പോൾ കാലക്രമേണ മുട്ടിൽ സംഭവിക്കുന്ന തേയ്മാനം കൊണ്ടാണ് മുട്ടുവേദന കൂടുതലായി കണ്ടുവരുന്നത്. അമിതമായ വണ്ണം വ്യായാമത്തിന്റെ അഭാവം ഇപ്പോഴത്തെ ജീവിതശൈലിയും ആഹാരരീതിയും മുട്ടുവേദന വർദ്ധിക്കുവാൻ കാരണമാകുന്നു. മുട്ടുവേദന വന്നാൽ അത് തുടക്കത്തിൽ തന്നെ ശ്രദ്ധിച്ചാൽ അതു കൂടുതൽ വഷളാവാതെ തന്നെ നമുക്ക് പിടിച്ചു നിർത്താൻ പറ്റും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.