ഞാൻ ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത് ഫിസ്റ്റുല എന്ന രോഗലക്ഷണത്തെ കുറിച്ചാണ്. എൻറെ ഒ പി യിൽ വരുന്ന ഒട്ടുമിക്കവാറും പേഷ്യൻസ് മലദ്വാരാ രോഗവുമായി ബന്ധപ്പെട്ടാണ് വരാറ്. ഈ രോഗികളിൽ ഫിസ്റ്റുല എന്ന രോഗം കണ്ട് വരാറുണ്ട്. ഇനി ഈ ഫിസ്റ്റുല എന്താണെന്ന് ഞാൻ പറയട്ടെ. ലളിതമായ രീതിയിൽ പറഞ്ഞുകഴിഞ്ഞാൽ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു കഴിഞ്ഞാൽ ഇതിനെ നമുക്ക് ഒരു തുരങ്കവുമായി താരതമ്യം ചെയ്യാം. ഒരു തുരങ്കത്തിന് രണ്ടു വശങ്ങളുണ്ട്. രണ്ട് ഓപ്പണിങ്സ് ആണ് ഉള്ളത്. ഒരു വശത്ത് കൂടി കയറുകയും ഒരു വശത്ത് കൂടി ഇറങ്ങുകയും ചെയ്യാം.
ഈ തുരങ്കം പോലെ തന്നെ ഇതിൻറെ ഒരു ഓപ്പണിങ് മലദ്വാരത്തിലും ഒരു ദ്വാരം നമ്മുടെ ബട്ടക്സിന്റെ തൊലിപ്പുറത്തും ആണ് ഉണ്ടാവുക. അപ്പോൾ എന്ത് സംഭവിക്കും എന്ന് വെച്ചാൽ മലാവിസർജനം ചെയ്യുമ്പോൾ മലത്തിൻറെ ചെറിയ പീസുകൾ ഇതിൽ അകപ്പെടുകയും അതിൽ ഇൻഫെക്ഷൻ വരികയും അതിലൂടെ സ്കിന്നിലൂടെ തൊലിപ്പുറത്തിലൂടെ നീരും ചെലവും വരുന്ന ഒരു അവസ്ഥയെയാണ് ഫിസ്റ്റുല എന്ന് പറയുന്നത്. ഇത് എന്തുകൊണ്ടാണ് ഉണ്ടാവുന്നത്.
ഇതിന് ഒക്കെ കാരണം നമ്മുടെ മലദ്വാരത്തിന് ചുറ്റും ഉണ്ടാകുന്ന ഏനൽ ഗ്ലാൻസ് എന്ന് പറയും. ഈ ഏനൽ ഗ്ലാൻഡിന്റെ ഉപയോഗം എന്ന് പറയുന്നത് അതിലൂടെ ചെറിയ ദ്രാവകം പ്രൊഡ്യൂസ് ചെയ്യും. അത് നമ്മുടെ മലദ്വാരത്തിനെ ഡ്രൈ ആവാതെ വെറ്റ് ആയി സൂക്ഷിക്കുകയും മലവിസർജനം വളരെ സുതാര്യമായി ബുദ്ധിമുട്ടും ഒന്നുമില്ലാതെ അത് പോകുവാനും ഫ്രിക്ഷൻ അതായത് ലൂബ്രിക്കേഷൻ കൊടുക്കുന്നതാണ് ഇതിൻറെ ഉപയോഗം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.