`

ആദ്യം ചെയ്യേണ്ട മൂന്നു കാര്യങ്ങൾ ഒരാൾക്ക് ഹാർട്ടറ്റാക്ക് വന്ന് കുഴഞ്ഞ് വീണാൽ.

കുഴഞ്ഞു വീണുള്ള മരണം നമ്മൾ ദൈനംദിനം എന്നോണം പത്ര മാധ്യമങ്ങളിലും ടിവി ചാനലുകളിലും ഒക്കെ കാണുന്നുണ്ട്. നമ്മൾക്ക് അറിയാവുന്ന പല സുഹൃത്തുക്കളും പോലീസ് സുഹൃത്തുക്കളും മറ്റ് തൊഴിലവസരങ്ങളിൽ ജോലി ചെയ്യുന്ന ആൾക്കാരും ജോലി ചെയ്യുന്നതിനിടയിൽ അല്ലെങ്കിൽ ഷട്ടിൽ കളിക്കുന്നതിനിടയിൽ അല്ലെങ്കിൽ നീന്തുന്നതിനിടയിൽ ഒക്കെ ബോധരഹിതനായി കുഴഞ്ഞുവീഴുന്ന ഒരു അവസ്ഥ സംജാതമാവാറുണ്ട്. അപ്പോൾ ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യത്തെപ്പറ്റിയാണ് പറയുന്നത്. നമ്മുടെ മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ സിപിആർ നൽകുന്ന രീതി വളരെ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്.

   

അതിൽ എന്താണ് തെറ്റ് പറ്റിയത് എന്ന് നമ്മൾ പലപ്പോഴും ചിന്തിച്ചിട്ടുണ്ടാവാം അപ്പോൾ ഇങ്ങനെയുള്ള കാര്യത്തെപ്പറ്റിയും സിപിആർ എന്ന ജീവൻ രക്ഷാ മാർഗ്ഗത്തെ പറ്റിയും എല്ലാ ആളുകളും അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കുറച്ച് സംഗതികളെ പറ്റിയാണ് നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യുന്നത്. എൻറെ അടുത്ത് കഴിഞ്ഞദിവസം സുഹൃത്തായ പീടിയാട്രീഷൻ വിളിച്ചു പറയുകയുണ്ടായി ബബിൻ നിങ്ങൾ ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യണം. അപ്പോൾ സിപിആർ എന്ന് പറയുന്നത് എല്ലാവർക്കും വളരെ അത്യാവശ്യമായി അറിയേണ്ട ഒരു സംഗതിയാണ്. ചില സമയത്ത് അതുവഴി നമ്മൾക്ക് ഒരുപാട് ജീവനുകൾ രക്ഷിക്കാൻ കഴിഞ്ഞേക്കും. അപ്പോൾ ഈ സിപിആർ എന്ന് പറയുന്നത് എന്താണ് അത് എപ്പോൾ ആണ് ചെയ്യേണ്ടത്.

സിപിആറിന്റെ ഫുൾഫോം കാർഡിയോ പൾമിനറിൽ റെസിസിറ്റുവേഷൻ എന്നാണ്. നമ്മൾക്ക് ഏതെങ്കിലും അപകടാവസ്ഥയിൽ നമ്മുടെ ഹൃദയം അല്ലെങ്കിൽ നമ്മുടെ ശ്വാസകോശം നിന്നു പോകുമ്പോൾ അതായത് നമ്മൾ ഓടിച്ചു കൊണ്ടിരിക്കുന്ന വണ്ടി നിന്നു പോകുമ്പോൾ അത് മറ്റൊരാളുടെ സഹായത്താൽ അത് ഉന്തി നീങ്ങി സ്റ്റാർട്ട് ആവുന്ന അവസ്ഥയെ പോലെയാണ് നമ്മൾ മറ്റൊരാൾക്ക് ജീവൻ നൽകുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.