നമസ്കാരം ഞാൻ ഡോക്ടർ ഷാജി തോമസ് ജോൺ. ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ശിശുരോഗ വിഭാഗം മേധാവിയാണ്. ഞാൻ ഇന്ന് നിങ്ങളോട് സംസാരിക്കാൻ ഉദ്ദേശിക്കുന്നത് ഒരു പുതിയ രോഗത്തെപ്പറ്റിയാണ്. പുതിയത് എന്ന് പറയുമ്പോൾ ഈ അടുത്തിടെ മാധ്യമങ്ങളിൽ കണ്ടുവരുന്ന രോഗത്തെപ്പറ്റിയാണ്. നമ്മൾ മനുഷ്യർ കഴിഞ്ഞ കുറെ വർഷങ്ങളായി പുതിയൊരു രോഗവുമായി ബന്ധം പുലർത്തേണ്ടി വന്നിട്ടുണ്ട്. നിപ്പയിൽ നിന്ന് എച്ച് വൺ എൻ വൺ പിന്നീട് കോവിഡും വേറെ പല വൈറസ് ഇൻഫെക്ഷനും ഉണ്ടായിട്ടുണ്ട്. ഇപ്പോൾ നമ്മൾ മാധ്യമത്തിൽ കണ്ടുവരുന്നത് മങ്കി പോക്സ് അഥവാ വാനര വസൂരിയെ പറ്റിയിട്ടാണ്.
അത് സാധാരണഗതിയിൽ നമ്മൾ മനുഷ്യരിൽ കാണാത്തതാണ്. അതുകൊണ്ട് തന്നെ അതിന് ചെറിയ ഒരു പ്രാധാന്യമുണ്ട്. ഇന്ത്യയിൽ ആദ്യമായി കേരളത്തിലാണ് കഴിഞ്ഞ ദിവസം ഒരു 35 വയസ്സ് പ്രായമുള്ള ഒരാള് മിഡിലിസ്റ്റിൽ നിന്നും വന്ന ഒരാൾക്കാണ് ഈ രോകം സ്ഥിരീകരിച്ചിട്ടുള്ളത്. ഇത് 1958ലാണ് ഈ മങ്കി പോക്സ് എന്നത് ആദ്യമായി കൺഫോം ചെയ്തിട്ടുള്ളത്. അത് വാനരയിലുള്ള റിസർച്ച് ലാബിൽ ആയിരുന്നു അവിടെയുള്ള കുറച്ചു കുരങ്ങുകളിൽ ആയിരുന്നു ഇത് സ്ഥിരീകരിച്ചത്.
മനുഷ്യരിൽ ആദ്യമായി കണ്ടത് 1970കളിൽ ആയിരുന്നു. അവിടെ വസൂരി പൂർണമായി നിർമ്മാർജ്ജനം ചെയ്ത സ്ഥലത്ത് 9 മാസം പ്രായമുള്ള ഒരു കുട്ടിയിൽ ആണ് ഇത് കണ്ടത്. അതിനുശേഷം അവിടെയും ഇവിടെയുമായി കണ്ടുവരുന്നുണ്ട് പക്ഷേ ഇത്രയും കൂടിയത് കഴിഞ്ഞ രണ്ട് മൂന്ന് കൊല്ലമായിട്ടാണ്. ലോകത്തിൻറെ പല ഭാഗത്തും മങ്കി പോക്സ് കൂടുതലായി കണ്ടുവരുന്നുണ്ട്. കൂടുതലായി കണ്ടുവരുന്നത് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് വന്നവരും അതുപോലെതന്നെ മറ്റു രാജ്യങ്ങളിൽ നിന്നും വന്നവരിലും ആണ് ഇത് കൂടുതലായി കണ്ടുവരുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.