നമ്മൾ നമ്മുടെ ചാനൽ വഴി പലതരത്തിലുള്ള ഫേസ് പാക്കുകളും ഫേസ് ക്രീമുകളും ഫേഷ്യലുകളും ഒക്കെ പരിചയപ്പെടുത്തിയിട്ടുണ്ട്. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് വളരെ സിമ്പിൾ ആയിട്ട് വീട്ടിൽ വളരെ സുലഭമായി ലഭിക്കുന്ന തൈര് ഉപയോഗിച്ച് കടകളിൽ പോയി നമ്മൾ ഫേഷ്യൽ ചെയ്യുമ്പോൾ എന്തു ഗുണമാണോ നമുക്ക് കിട്ടുന്നത് അതുപോലെതന്നെ ഗുണം കിട്ടുന്ന ഒരു ഫേഷ്യൽ എങ്ങനെ ചെയ്യാം എന്നാണ്. അപ്പോൾ ഈ തൈര് ഫേഷ്യൽ എങ്ങനെയാണ് തയ്യാറാക്കുക എന്നും ഇത് എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നും ഇതിൻറെ ചേരുവകൾ എന്തൊക്കെയാണ് എന്ന് കൃത്യമായി അറിയുന്നതിന് വേണ്ടി ഈ വീഡിയോ നിങ്ങൾ മുഴുവനായി കാണുക. അപ്പോൾ നമ്മൾക്ക് ഇനി ഫേഷൃലിലോട്ട് കടക്കാം.
ഈ ഫേഷ്യലിന് സാധാരണയായി എല്ലാ ഫേഷ്യലിനും ഉള്ള പോലെ നാല് സ്റ്റെപ്സ് ആണ് ഉള്ളത്. ആദ്യമേ ക്ലെൻസിങ് ചെയ്യണം അതിനുശേഷം സ്ക്രബ്ബിങ് ചെയ്യണം സ്ക്രബ്ബിങ്ങിനു ശേഷം മസാജ് ചെയ്യണം മസാജിന് ശേഷം ഫേസ്പാക്ക് ഇടണം. അപ്പോൾ ഇത് എല്ലാം എങ്ങനെയാണ് തയ്യാറാക്കുക എന്നും എങ്ങനെയാണ് ഉപയോഗിക്കുക എന്നും നമുക്ക് നോക്കാം. അപ്പോൾ നമുക്ക് ആദ്യമേ തന്നെ ക്ലെൻസർ തയ്യാറാക്കാം. ക്ലെൻസർ തയ്യാറാക്കുന്നതിന് വേണ്ടി ഒരു ബൗൾ എടുക്കുക.ഈ ബൗളിലേക്ക് ഒരു സ്പൂൺ തൈര് എടുക്കുക. ഇനി ഇതിലേക്ക് ഒരു സ്പൂൺ തേൻ കൂടി ചേർക്കുക. അതിനുശേഷം ഇത് നന്നായി മിക്സ് ചെയ്യുക നല്ലതുപോലെ മിക്സ് ചെയ്യണം. ഈ തൈര് കട്ടപിടിച്ച് കിടക്കുന്നതൊക്കെ നന്നായി മിക്സ് ആവണം. അല്പം സമയം എടുത്ത് മിക്സ് ചെയ്യണം നല്ലതുപോലെ മിക്സ് ചെയ്യണം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.