നാച്ചുറൽ ടിപ്സിന്റെ പുതിയ ഒരു അധ്യായത്തിലേക്ക് നിങ്ങൾക്ക് എല്ലാവർക്കും സ്വാഗതം. വീടിൻറെ നെഗറ്റീവ് ഊർജ്ജം കളയുവാനും വീടിൻറെ ഐശ്വര്യം നേടുവാനും പലതരം വഴികൾ ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. ചില ചിട്ട വട്ടങ്ങളും പൂജാകർമങ്ങളും വിശ്വാസങ്ങളും എല്ലാം ഇതിൽ പെടും. വീട്ടിലെ നെഗറ്റീവ് ഊർജ്ജം ഒഴിവാക്കുവാനും വീട്ടിൽ ഐശ്വര്യം വരുവാനുള്ള ചില വഴികൾ ഇവിടെ പറയുന്നു. അതിൽ ഒന്നാമതായി വീട്ടിൽ ഉപയോഗിക്കുന്ന ഉപ്പ്. ഉപ്പുകൊണ്ട് വീട്ടിലുള്ള പല നെഗറ്റീവ് ഊർജ്ജങ്ങളും ഒഴിവാക്കുവാൻ സാധിക്കും. ഉപ്പ് നിലം തുടയ്ക്കുവാൻ ഉപയോഗിക്കുന്ന ക്ലിനിക് ലിക്വിഡിൽ കലർത്തുക. വീടിൻറെ തറ മുഴുവനും ഇതുകൊണ്ട് തുടയ്ക്കുക. വീട്ടിലെ നെഗറ്റീവ് ഊർജം ഒഴിവാകും. ഞായറാഴ്ച ഇത് ചെയ്യുവാൻ പാടില്ല.
ഒരു നുള്ള് ഉപ്പ് ഒരു ഗ്ലാസ്സിൽ ഇട്ട് വീടിന്റെ തെക്ക് പടിഞ്ഞാറ് വയ്ക്കുക. വെള്ളവും ഉപ്പും തീരുന്നത് അനുസരിച്ച് വീണ്ടും വയ്ക്കുക. ഈ ഗ്ലാസിന് ചുറ്റും ചുവന്ന പ്രകാശം കൂടി ഉണ്ട് എങ്കിൽ അത്രയും നല്ലത്. മുള കൊണ്ടുണ്ടാക്കുന്ന ഫർണിച്ചർ വീട്ടിൽ വെച്ചാൽ പണം വന്നുചേരും എന്നാണ് ഐശ്വര്യം. അതേപോലെ മണി പ്ലാൻറ് വീട്ടിൽ വളർത്തുന്നത് നല്ലതാണ്. ഇത് വയ്ക്കുമ്പോൾ വീടിൻറെ തെക്കുഭാഗത്ത് മാത്രം വെക്കുക. ഇത് ചട്ടിയിലോ കുപ്പിയിലും വളർത്തുക. മാവിന്റെ ഇലയും ആലിന്റെ ഇലയും പ്രവേശന കവാടത്തിൽ തൂക്കിയിടുന്നത് പണം വരുവാൻ സഹായകരമാണ്. അതേപോലെ പക്ഷികൾക്ക് വെള്ളം നൽകുന്നതും ദാനം നൽകുന്നതും വളരെ നല്ലതാണ്. എന്നാൽ പറന്ന് നടക്കുന്ന ഇവയെ കൂട്ടിലിട്ട് വളർത്താൻ പാടില്ല. ഐശ്വര്യത്തേക്കാൾ ഏറെ ദോഷം ചെയ്യുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.