ഞാൻ ഇന്ന് സംസാരിക്കാൻ പോകുന്ന വിഷയം നടുവേദനയെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ. ഒന്നാമതായി എല്ലാ നടുവേദനയും ഡിസ്കിന്റെ പ്രശ്നമാണ്. സാധാരണ നടുവേദന വരുമ്പോൾ എല്ലാവരുടെയും സംശയം എൻറെ ഡിസ്ക് തെറ്റിയിരിക്കുകയാണ് അതുകൊണ്ടാണ് എനിക്ക് നടുവിൽ വേദന വരാൻ കാരണം എന്ന് ചിന്തിക്കുന്നവർ ഉണ്ട്. പക്ഷേ അഞ്ചു ശതമാനത്തിൽ താഴെ മാത്രമാണ് ഡിസ്ക് തെറ്റുന്നത് മൂലം ഞരമ്പിന് ക്ഷതമേറ്റ് നമുക്ക് നടുവേദന വരാറുള്ളൂ. 10,30%,40% ആളുകളിൽ ഡിസ്ക്കിന് തേയ്മാനം വരാം. ബാക്കിയുള്ള 50,60% ആളുകളിലും വേദനിക്ക് കാരണം മറ്റുള്ള സ്ട്രക്ചേഴ്സ് അതായത് നമ്മുടെ നട്ടെല്ലിന്റെ കശേരുകൾക്ക് ഇടയിലാണ് ഈ ഡിസ്ക് ഉള്ളത്. അപ്പോൾ ചിലപ്പോൾ കശേരുകൾക്ക് പ്രശ്നമുള്ളതുകൊണ്ടാവാം അല്ലെങ്കിൽ നട്ടെല്ലും ഇടിപ്പെല്ലും തമ്മിലുള്ള സന്ധി ഇതിനെയെല്ലാം കവർ ചെയ്തുകൊണ്ട് പ്രൊട്ടക്ട് ചെയ്തു കൊണ്ട് നിൽക്കുന്ന പേശികൾ ഇവയിൽ ഏതിന് വേണമെങ്കിലും നമ്മൾക്ക് നടുവേദന ഉണ്ടാക്കാം.
അപ്പോൾ നടുവേദന വരുമ്പോൾ തന്നെ എൻറെ ഡിസ്ക് തെറ്റിയിരിക്കുകയാണ് എന്നുള്ള തെറ്റിദ്ധാരണ വെറുതെയാണ്. രണ്ടാമത്തേത് പൂർണ്ണമായും വിശ്രമിച്ചാൽ നടുവേദന മാറും. നമ്മൾ നടുവേദന വന്നു കഴിഞ്ഞാൽ ഒരു മാസം രണ്ടുമാസം മൂന്നുമാസം ഒക്കെ ബെഡ് റസ്റ്റ് ആണ്. അതും ഒരു പഠനങ്ങളും തെളിയിക്കാത്ത സംഭവമാണ്. കൃത്യമായി നമ്മൾക്ക് നടുവേദന വന്നാൽ ഒന്നോ രണ്ടോ ദിവസം നമുക്ക് പൂർണ്ണമായി വിശ്രമിക്കാം വേദന മാറുവാൻ വേണ്ടി. അതുകഴിഞ്ഞാൽ പിന്നെ നമ്മൾ എത്രയും പെട്ടെന്ന് മൂവ് ചെയ്തു തുടങ്ങേണ്ടതാണ് എത്രയും പെട്ടെന്ന് നമ്മൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നോ അത്രയും പെട്ടെന്ന് നമുക്ക് വേദന മാറുവാനും നടുവേദന മാറുന്നത് കൂടുതലും ഇത്തരം ആളുകളിലാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.