`

ശ്രദ്ധിക്കുക.തടി വയ്ക്കാൻ ആഗ്രഹമുള്ളവർ ഈ വീഡിയോ കാണുക.

വണ്ണം കൂട്ടാൻ ചില മാർഗങ്ങൾ സമീകൃതമായ പ്രഭാത ഭക്ഷണം നിങ്ങളുടെ ഉപാജയ പ്രവർത്തനങ്ങളുടെയും വിശപ്പിനെയും ഉണർത്തും. ധാന്യങ്ങളും പ്രോട്ടീനും അടങ്ങിയത് ആവണം ഭക്ഷണം. കൂടെ ഏതെങ്കിലും ഒരു നാട്ടു പഴം എങ്കിലും കഴിക്കാം. എങ്ങനെയെങ്കിലും പെട്ടെന്ന് വണ്ണം വയ്ക്കണം എന്ന് കരുതി ഫാസ്റ്റ് ഫുഡും പിസ്സയും മിൽക്ക് ഷെയ്ക്കും ഒക്കെ വാരിവലിച്ച് കഴിക്കരുത്. പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും വ്യത്യസ്ത ഭക്ഷ്യവിഭവങ്ങളിൽ നിന്നുമുള്ള പ്രോട്ടീനും വല്ലപ്പോഴും കൊതിയൂറുന്ന ഭക്ഷണ പദാർത്ഥങ്ങളും നിങ്ങളുടെ ആഹാരത്തിന്റെ ഭാഗമാക്കിയാൽ മതി. ഒരു സുപ്രഭാതത്തിൽ നിങ്ങളുടെ ഭക്ഷണത്തിന്റെ അളവ് കൂട്ടാൻ ശ്രമിച്ചാൽ വയറ് പെട്ടെന്ന് തന്നെ നിറഞ്ഞ് അധികം കഴിക്കാൻ പറ്റാതെ വരാം.

   

ദിവസവും മൂന്നുനേരം വലിയ അളവിൽ കഴിക്കുന്നതിലും നല്ലത് ചെറിയ അളവിൽ 4,5 നേരം കഴിക്കുന്നതാണ്. ഓരോ ഭക്ഷണ നേരത്തിൻ്റെ ഇടയിലും രണ്ടര മണിക്കൂർ മുതൽ മൂന്നര മണിക്കൂർ നേരമേ ഇടവേള പാടുള്ളൂ. ഒരിക്കലും അഞ്ചുമണിക്കൂർ ഇടവേള പാടരുത്. ദിവസവും ഒരേതരം ഭക്ഷണം കഴിക്കുന്നത് ബോറടിയാകും. അധികം കഴിക്കുന്നതിന്റെ അളവ് കുറയും. ഇടയ്ക്ക് ഒക്കെ പുതിയ വിഭവങ്ങൾ പരീക്ഷിക്കണം.ആദ്യം പ്രോട്ടീനിൽ നിന്നും തുടങ്ങാം. ചീസ് അണ്ടിപ്പരിപ്പുകൾ ബീൻസ് യോഗട് മുട്ട ഇവയിൽ ഏതെങ്കിലും ഒക്കെ മാറി മാറി പരീക്ഷിക്കാം. പാകം ചെയ്ത ഭക്ഷണം ദിവസവും 4,5 പ്രാവശ്യം ചൂടാക്കി കഴിക്കാൻ ജോലിക്കാർക്കും മറ്റും പ്രായോഗികമാവില്ല. അവർക്ക് പഴങ്ങൾ അണ്ടിപ്പരിപ്പ് കുക്കീസ് ഇങ്ങനെയൊക്കെ ഉള്ള സ്നാക്സുകൾ ഉപയോഗിക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.