ജീവിതത്തിൽ മാനസിക പിരിമുറുക്കം അഥവാ സ്ട്രസ്സ് വരാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ശാരീരികമായും മാനസികമായും നമ്മെ അലട്ടുന്ന ജീവിതത്തിൽ അലട്ടുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ട്. വീട്ടിലെ ഉത്തരവാദിത്വം ഓഫീസിലെ കാര്യങ്ങൾ എന്ന് വേണ്ട പലതരത്തിലുള്ള പ്രശ്നങ്ങൾ നമ്മെ അലറ്റാറുണ്ട്. നമ്മുടെ മാറി വന്ന ഈ ജീവിത സാഹചര്യങ്ങളും അതുപോലെ തന്നെ ദാമ്പത്യ ജീവിതത്തിലുള്ള പ്രശ്നങ്ങളിലും ഒട്ടുമിക്ക സ്ത്രീകളിലും മാനസിക സമ്മർദ്ദം ഉണ്ടാക്കാറുണ്ട്. നമുക്ക് അറിയാം മാനസിക സമ്മർദം പല രോഗങ്ങൾക്കും കാരണമാകാറുണ്ട്. എന്ത് രോഗം എടുത്തിട്ടുണ്ടെങ്കിലും ഏതു രോഗം നോക്കിയാലും അതിലെ പ്രധാന കാരണം സ്ട്രെസ്സ് അല്ലെങ്കിൽ മാനസിക സമ്മർദ്ദം ആയിരിക്കും. അപ്പോൾ അതിനെക്കുറിച്ച് സംസാരിക്കുവാൻ ആണ് ഞാൻ ഇന്ന് നിങ്ങളുടെ മുന്നിൽ എത്തിയിരിക്കുന്നത്. ഞാൻ ഡോക്ടർ സെമിയ ഡോക്ടേർസ് ബാസിൽ ഹോമിയോ ഹോസ്പിറ്റൽ പാണ്ടിക്കാട് മലപ്പുറം ജില്ല.
പലപ്പോഴും സ്ത്രീകൾ കുടുംബത്തിനുവേണ്ടി അല്ലെങ്കിൽ കുട്ടികൾക്ക് വേണ്ടി സമയം ചിലവിടുമ്പോൾ ഇതിന്റെ കൂടെ ജോലിഭാരം ആവുമ്പോൾ സ്വന്തം കാര്യം നോക്കാൻ പലപ്പോഴും സമയം കിട്ടാറില്ല. നമ്മൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പുസ്തകം വായിക്കുവാൻ അല്ലെങ്കിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒരു പാട്ട് കേൾക്കുവാൻ അല്ലെങ്കിൽ പാടുവാൻ അതേപോലെ നമുക്ക് ഇഷ്ടപ്പെട്ട ചില ഹോബീസ് ഒക്കെ ചെയ്യുവാനും നമുക്ക് പലപ്പോഴും സമയം കിട്ടാറില്ല. ഇത്തരം ആഗ്രഹങ്ങൾ ഒക്കെ നമ്മൾ മറ്റുള്ളവർക്ക് വേണ്ടി മാറ്റിവയ്ക്കുകയാണ് പതിവ്. അപ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വരുമ്പോൾ പല തരത്തിലുള്ള മാനസിക സമ്മർദ്ദങ്ങൾ സ്ത്രീകൾക്ക് ഉണ്ടാകാറുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.