`

എങ്ങനെ തിരിച്ചറിയാം നമ്മളിൽ കണ്ടുവരുന്ന ഹാർട്ട് അറ്റാക്കിനെ.

ഹായ് ഞാൻ ഡോക്ടർ ഷെഫീഖ് മാട്ടുമ്മൽ. കോഴിക്കോട് എസ്തർ മിംസ് ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ആൻഡ് കാർഡിയോളജിസ്റ്റ് ആണ്. വളരെ സാധാരണയായി ചോദിക്കപ്പെടുന്ന ഒരു ചോദ്യമാണ് നെഞ്ചുവേദന വരുമ്പോൾ എന്ത് ചെയ്യണം അറ്റാക്ക് ആണോ അതോ ഇത് ഗ്യാസ് ആണോ. വളരെ സാധാരണയായി ഞങ്ങൾ നേരിടുന്ന ഒരു പ്രശ്നമാണ് എനിക്ക് നെഞ്ചു വേദനയുണ്ട് ഞാനെന്തു ചെയ്യണം. എങ്ങനെയാണ് ഈ നെഞ്ചുവേദന ഹാർട്ടിൻ്റെ അറ്റാക്ക് കൊണ്ട് ഉണ്ടാകുന്ന കാരണം കൊണ്ടാണോ അതോ ഗ്യാസിന്റെ ആണോ എന്ന് മനസ്സിലാക്കുക. പരിപൂർണ്ണമായും ക്ലിനിക്കൽ ഇവാലുവേഷൻലൂടെ പൂർണമായി മനസ്സിലാക്കാൻ പറ്റുക. എന്നാൽ ചില സൂചനകൾ ഹാർട്ട് അറ്റാക്ക് ആണോ അതോ ഗ്യാസിന്റെതാണോ എന്ന് തിരിച്ചറിയാം.

   

ഹാർട്ട് അറ്റാക്ക് മൂലം ഉണ്ടാകുന്ന നെഞ്ച് വേദന നെഞ്ചിന്റെ ഇടതുവശത്ത് വളരെ ശക്തിയായി അനുഭവപ്പെടുന്ന വേദനയായാണ് അനുഭവപ്പെടുക. വേദനയോട് കൂടി ചിലപ്പോൾ രോഗികൾക്ക് വിയർപ്പും അതേപോലെ ഇടത്തെ കയ്യിലോട്ട് ആ വേദന ഇറങ്ങുന്ന ഫീലും അതേപോലെതന്നെ ഹാർട്ടിന്റെ പുറകുവശത്തൂടു കൂടി ഈ വേദന വ്യാപിക്കുന്നത് പോലെയുള്ള തോന്നൽ അതുപോലെതന്നെ താടിയുടെ വശത്തേക്ക് ഈ വേദന വരുന്നതായി തോന്നൽ ഉണ്ടാവാം. ചിലർക്ക് ശർദ്ദി പോലെയും ചിലർക്ക് ബോധക്ഷയം ഉണ്ടാവാം. ലളിതമായി നെഞ്ചുവേദന ഉണ്ട് എങ്കിൽ ആദ്യം ചെയ്യേണ്ടത് എത്രയും പെട്ടെന്ന് ഒരു ഡോക്ടറെ കണ്ട് ഒരു ഇസിജി എടുക്കുക എന്നുള്ളതാണ്. ആ ഈസിജിയിൽ ഹാർട്ട് അറ്റാക്കിന് കാരണം ആയി എന്തെങ്കിലും ഉണ്ടോ എന്ന് നോക്കണം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.