`

തുടക്കത്തിലെ ലക്ഷണങ്ങൾ നമ്മൾ കിഡ്നി രോഗി ആകുന്നു എന്നതിൻറെ.

എൻറെ പേര് ഡോക്ടർ എം തോമസ് മാത്യു. ഞാൻ കേരളത്തിലെ ആദ്യത്തെ വൃക്കരോഗ വിദഗ്ധനാണ്. 1975 മുതൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒരു പുതിയതായി വൃദ്ധരോക്ക വിഭാഗം ഉണ്ടാക്കുകയും ഡയാലിസിസ് സ്റ്റാർട്ട് ചെയ്യുകയും തുടർന്ന് കിഡ്നി ട്രാൻസ്പ്ലാൻ്റെഷൻ തുടങ്ങുകയും അങ്ങനെ 30 വർഷത്തോളം കിഡ്നി രോഗ വിദഗ്ധ വിഭാഗത്തിൽ ജോലി ചെയ്യുകയും ചെയ്തതിനുശേഷം ഇപ്പോൾ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ചീഫ് നെഫ്രോളജിസ്റ്റ് ആയി ജോലി ചെയ്യുന്ന ഡോക്ടർ ആണ്. കഴിഞ്ഞ 30 വർഷക്കാലത്തോളം ആയി വൃക്കരോഗികളെ നിരന്തരം ചികിത്സിക്കുകയും ഡയാലിസിസ് ചെയ്യുകയും ട്രാൻസ്പ്ലാന്റേഷൻ ചെയ്യുകയും അവരുടെ ജീവിത ആരോഗ്യ സൗഖ്യങ്ങളെ പറ്റി നിരന്തരമായി പഠിക്കുകയും അവർക്ക് വേണ്ട നിർദ്ദേശം നൽകുകയും ചെയ്യുന്ന ഒരു വ്യക്തിയാണ്. നമ്മൾക്ക് അറിയാം ഇന്ന് ലോകത്തിൽ വൃക്ക രോഗങ്ങൾ വളരെയധികം ആണ്.

   

100 പ്രായം ചെന്ന വ്യക്തികളെ അതിൽ 13 പേർക്കും അവർ അറിയാതെ തന്നെ വൃത്തരോഗം ഉണ്ട് എന്നാണ് അഖില ലോക ഹെൽത്ത് അസോസിയേഷൻറെ വിവരകണക്ക്. നമ്മളിൽ പലരും ചോദിക്കും വൃക്ക രോഗത്തിന് എന്താ കുഴപ്പം വൃക്കരോഗം വന്നാൽ മരണം നിശ്ചയമാണ്. വൃക്കകൾ എന്ന് പറയുന്നത് ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ജോഡി അവയവം ആണ്. ശരീരത്തിലെ മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തെ മുഴുവൻ സുഖമായി നടത്തുവാൻ വേണ്ടി ആന്തരിക പരിതസ്ഥിതി എപ്പോഴും നിലനിർത്തി കൊണ്ടുപോകുന്നത് ഈ വൃക്കകളാണ്. നാം അറിയാതെ 24 മണിക്കൂറും ശരീരത്തിൽ രക്തം മുഴുവൻ 20ലധികം പ്രാവശ്യം ശുദ്ധി ചെയ്ത് ശരീരത്തിൽ രക്തം എപ്പോഴും നല്ലതാക്കി വയ്ക്കുന്നതിനുള്ള കടമയാണ് വൃക്കകളുടെത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.