നമസ്കാരം ഗ്യാസ്ട്രബിൾ ഇത് നമ്മളിൽ പലരും പലപ്പോഴും ആയി അനുഭവിക്കുന്ന ഒരു പ്രശ്നമാണ്. പക്ഷേ വളരെ നിസ്സാരമാണ് എന്ന് വിചാരിക്കുന്ന ഈ പ്രശ്നത്തിന്റെ പിറകെ കാൻസർ പോലുള്ള രോഗത്തിൻറെ അവസ്ഥയും ഉണ്ടാകാം. ഈ അടുത്ത ഏതാനും നിമിഷങ്ങളിൽ ഗ്യാസ്ട്രബിൾ എന്ന പ്രശ്നവും ആമാശ ക്യാൻസറുകളും അതും മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളും അതു തമ്മിൽ എങ്ങനെയാണ് ബന്ധം എന്നും അത് എങ്ങനെ വേർതിരിച്ച് അറിയാം എന്ന് നമുക്ക് നോക്കാം. ഞാൻ ഡോക്ടർ ജോസഫ് ജോർജ് രാജഗിരി ഹോസ്പിറ്റലിൽ കൺസൾട്ടൻ്റ് ജി ഐ സർജൻ. ഗ്യാസ്ട്രബിൾ അഥവാ അസഡിറ്റി എന്ന് പറയുന്നത് നമ്മുടെ ആമാശയത്തിലുള്ള ആസിഡിന്റെ പ്രൊഡക്ഷൻ ആസിഡ് കൂടുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ്. അപ്പോൾ സാധാരണയായി അത് സന്തുലിതാവസ്ഥയിലാണ് അതിൻറെ പ്രൊഡക്ഷൻ നടക്കാറ്.
ചില പ്രത്യേക സാഹചര്യങ്ങളിൽ ചില ആൾക്കാർക്ക് അതിൻറെ പ്രൊഡക്ഷൻ കൂടുകയും അപ്പോൾ അത് കാരണം ആമാശയത്തിന് തൊലിൻ്റെ ഉള്ളിൽ വ്രണം വരികയും അതുകാരണം ആണ് ഈ സിംറ്റംസ് ഉണ്ടാകാറ്. അപ്പോൾ ആദ്യം തന്നെ എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്ന് നമുക്ക് പരിശോധിക്കാം. അപ്പോൾ നമ്മൾ ആദ്യം തന്നെ കാണുന്നത് സ്ട്രെസ് നമ്മുടെ ദൈനംദിന ജീവിതത്തിലെ ആകാംക്ഷയും അതുപോലെതന്നെ കൂടുതലായി സ്ട്രെസ്സ് അനുഭവിക്കുന്നവരും സമയത്തിന് ഭക്ഷണം കഴിക്കാതിരിക്കുന്നവർക്ക് ഒക്കെ അത് കാണാറുണ്ട്. പിന്നെ സ്ഥിരമായി പുകവലിക്കുന്നവർക്കും അത് കാണാറുണ്ട്. മദ്യപാനശീലം ഉള്ളവർക്കും ഇതേപോലെ അൾസർ വരുവാനുള്ള സാധ്യത കൂടുതലാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.