ഹലോ ഞാൻ ഡോക്ടർ മനോജ് ജോൺസൺ ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് തൈറോഡ് എന്ന വിഷയത്തെപ്പറ്റിയാണ്. സാധാരണ നമ്മൾ തൈറോയ്ഡിനെ പറ്റി പലരീതിയിലും കേട്ടിട്ടുണ്ട്. ഒത്തിരിയേറെ ആളുകൾക്ക് കൺഫ്യൂഷൻ ഉള്ള ഒരു കാര്യമാണ്. കഴിഞ്ഞപ്രാവശ്യം ഒരാൾ വന്നു പറഞ്ഞു എൻറെ ഡോക്ടറെ എനിക്കൊരു കാര്യവും കണ്ടുപിടിക്കുവാൻ ഇല്ല. എല്ലാ രീതിയിലും ഞാൻ ടെസ്റ്റ് ചെയ്തു. അപ്പോൾ ഞാൻ ചോദിച്ചു എന്താ നിങ്ങളുടെ പ്രശ്നം ക്ഷീണമാണ്. എനിക്ക് കുറച്ചുനേരം വണ്ടി ഓടിച്ചു കഴിഞ്ഞാൽ ക്ഷീണം ആണ്. എന്തെങ്കിലും ഒരു കാര്യം ചെയ്തു കഴിഞ്ഞാൽ പിന്നെ എവിടെയെങ്കിലും പോയി കിടന്നാൽ മതി.
ഒരു കാര്യത്തിനും താല്പര്യമില്ല പിന്നെ വേറെ ഒരു കാര്യം എന്താണെന്ന് വെച്ചാൽ രാവിലെ കുഴപ്പമില്ല ഒരു ഉച്ച കഴിഞ്ഞതിനുശേഷം ആണ് ക്ഷീണം തുടങ്ങുന്നത്. നമ്മൾക്ക് രാത്രി ഉറക്കത്തിന് ബുദ്ധിമുട്ട് ഉണ്ടാകും വയറ് എപ്പോ നോക്കിയാലും ശരിയാവില്ല മലബന്ധം എപ്പോൾ നോക്കിയാലും പ്രോപ്പർ ആയി പോകുന്നില്ല അങ്ങനെ പല രീതിയിലുള്ള പ്രശ്നങ്ങൾ ആണ് പറയുന്നത്. അപ്പോൾ ഞാൻ ചോദിച്ചു എന്നിട്ട് നിങ്ങൾ ടെസ്റ്റ് ഒന്നും ചെയ്തില്ലേ.
ചെയ്തു ഞാൻ മൂന്നാശുപത്രികളിൽ പോയി എല്ലാ ടെസ്റ്റും ചെയ്തു സ്കാനിംഗ് ചെയ്തു എന്നിട്ട് എനിക്കൊരു കുഴപ്പവുമില്ല പക്ഷേ കാര്യം എന്താണെന്ന് മനസ്സിലാകുന്നില്ല. അപ്പോൾ നമുക്ക് ഇനി ഒരേ ഒരു കാര്യം ചെയ്യാം നിങ്ങൾ തൈറോയ്ഡ് ടെസ്റ്റ് ചെയ്തതാണോ ഞാൻ തൈറോയ്ഡ് ഫംഗ്ഷൻ ടെസ്റ്റ് ഒക്കെ ചെയ്തു എല്ലാ ടെസ്റ്റിംഗ് ചെയ്തു കാരണം എവിടെ ചെന്നാലും എന്നോട് തൈറോയ്ഡ് ടെസ്റ്റ് ചെയ്യാൻ പറഞ്ഞു ഞാൻ വീണ്ടും വീണ്ടും ടെസ്റ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. എന്നിട്ടും എനിക്ക് കുഴപ്പമൊന്നുമില്ല അതെല്ലാം ഒക്കെയാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.