`

ശരീരം കാണിച്ചു തരുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്. വൻകുടൽ ക്യാൻസറിന്റെ സാധ്യതകൾ.

നമസ്കാരം ഞാൻ ഡോക്ടർ ഷൈലേഷ് ഐക്കോട്ട് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ഗ്യാസ്ട്രോ സർജൻ ആണ്. ഞാൻ ഇന്ന് ഇവിടെ സംസാരിക്കാൻ പോകുന്നത് വൻകുടലിനെ ബാധിക്കുന്ന അർബുദത്തെ കുറിച്ചാണ്. ഇന്ന് വൻകുടലിലെ ക്യാൻസർ വർദ്ധിച്ചു വരുന്ന അവസ്ഥയാണ് ഉള്ളത്. എന്താണ് ഇതിന്റെ കാരണങ്ങൾ എന്ന് നമുക്ക് പരിശോധിക്കാം. ഇന്നത്തെ മാറിവരുന്ന ജീവിതസാഹചര്യങ്ങൾ തന്നെയാണ് ഒരു കാരണമായി പറയുന്നത്. ആഹാരത്തിൽ കൊഴുപ്പിന്റെ അളവ് കൂടുക റെഡ് മീറ്റ് അതായത് മാംസത്തിന്റെ ഉപയോഗം കൂട്ടുക. ആഹാരത്തിൽ ഫൈബറിന്റെ അളവ് കുറയുക.

   

ഫൈബർ എന്നാൽ പഴങ്ങളും പച്ചക്കറികളും കൂടുതൽ കഴിക്കുക. അതുപോലെതന്നെ വ്യായാമം കുറയുക. തടി കൂടുക ഇങ്ങനെ ഒരുപാട് കാരണം മൂലം വൻകുടലിലെ ക്യാൻസർ കൂടുന്നു എന്നതാണ് പഠനങ്ങൾ തെളിയിക്കുന്നത്. പക്ഷേ വൻകുടലിലെ ക്യാൻസറുകൾ ബഹുഭൂരിപക്ഷവും ഇതുകൊണ്ട് മാത്രം അല്ലാ വരുന്നത്. ജനിതകമായ മാറ്റങ്ങൾ ശരീരത്തിൽ വരുന്നതിന്റെ ഭാഗമായിട്ടാണ് ഭൂരിപക്ഷം കാൻസറുകളും വരുന്നത്.

ജനിതക മാറ്റം എന്ന് പറയുമ്പോൾ പാരമ്പര്യം ആയിട്ടുള്ള ജനിതകമാറ്റം ആയിരിക്കാം. അല്ലെങ്കിൽ പുതുതായി വരുന്ന ജനിതകമാറ്റം വരുന്നതിന്റെ ഭാഗമായി ഉണ്ടാവാം കൂടാതെ അതിൻറെ കൂടെ ഈ ഘടകങ്ങളും കൂടി ചേരുമ്പോഴാണ് ഇത് കാൻസറായി മാറുവാൻ ഉള്ള സാധ്യത കൂടുന്നത്. എന്തൊക്കെയാണ് ഇതിൻറെ രോഗലക്ഷണങ്ങൾ എന്ന് നമുക്ക് പരിശോധിക്കാം. ഏറ്റവും പ്രധാനമായ രോഗലക്ഷണം ബ്ലീഡിങ് തന്നെയാണ് അതായത് മലത്തിൽ കൂടി രക്തം പോവുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

https://youtu.be/6vRdTsBSJlk