`

ഇങ്ങനെ ചെയ്താൽ കറ പോകും പല്ലുകളിലെ ഗ്യാപ്പ്,പോട് എന്നിവയൊക്കെ മാറും.

നമസ്കാരം ഞാൻ ഡോക്ടർ സെബി വർഗീസ്.മറ്റൊരു പ്രധാനപ്പെട്ട വീഡിയോയുമായി ഞാൻ നിങ്ങളുടെ അരികിലേക്ക് വരികയാണ്. ഞാൻ ഇന്ന് സംസാരിക്കുന്നത് ഈ ലോകത്തിൽ 99.9% ആൾക്കാരും ഒരിക്കലെങ്കിലും അനുഭവിച്ച അല്ലെങ്കിൽ സ്ഥിരമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശ്നം പല്ലുമായി ബന്ധപ്പെട്ട ഒരു പ്രശ്നം അതിനെപ്പറ്റി സംസാരിക്കുവാൻ ആണ്. പല്ലിൻറെ ഇടയിൽ ഭക്ഷണം കയറുക ഇത് കേൾക്കുമ്പോൾ പലർക്കും ചിരി വരുന്നുണ്ടാവും അയ്യോ ഇതെന്റെ പ്രശ്നമാണല്ലോ എന്നൊരു തോന്നൽ ഉണ്ടാവും. പല്ലിൻറെ ഇടയിൽ ഭക്ഷണം കയറാത്ത ഒരു വ്യക്തി ഉണ്ടോ എന്ന് ചോദിച്ചാൽ വളരെ കുറവായിരിക്കും ഈ ലോകത്ത് ഉണ്ടാവുക. നല്ല ഭക്ഷണം അല്ലെങ്കിൽ ഇറച്ചി കറി ഒക്കെ കഴിക്കുമ്പോൾ ആദ്യം തന്നെ പല്ലിൻറെ ഇടയിൽ കയറി കഴിഞ്ഞാൽ ആ ഭക്ഷണത്തിന്റെ എല്ലാ ആകർഷണവും നഷ്ടപ്പെടുന്ന രീതിയിൽ നമുക്ക് തോന്നാം. എങ്ങനെ അത് കുത്തി കളയും ഭയങ്കര പ്രശ്നമാണ്.

   

നല്ല ഒരു വെജിറ്റേറിയൻ സദ്യ കഴിക്കുമ്പോൾ നമ്മുടെ മുരിങ്ങകോൽ നമ്മുടെ അവിയലിൽ ഉണ്ടാവുന്ന മുരിങ്ങകോലിലെ ഫൈബർ ഒക്കെ കയറിയിരിക്കും. ഇതുവരെ നമ്മൾക്ക് ഇതിനൊരു പരിഹാരം കണ്ടെത്താൻ സാധിച്ചിട്ടില്ല. എന്തുകൊണ്ടാണ് പല്ലിൽ ഗ്യാപ്പ് വരുന്നത് കൊണ്ട് ആണ് അത് നോർമലാണ് പല അവസരത്തിലും അത് ഉണ്ടാവും. അതിനെ എങ്ങനെ ഏസപ്റ്റ് ചെയ്യാം അല്ലെങ്കിൽ അതിനെ എങ്ങനെ നേരിടാം അല്ലെങ്കിൽ അതിനെ എങ്ങനെ ഇല്ലാതാക്കാം എന്നുള്ളതാണ് ഞാൻ ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളോട് പരിചയപ്പെടുത്താൻ പോകുന്നത്. വളരെ നിസ്സാരമായ സബ്ജറ്റ് ആണ് എങ്കിലും ഒരുപാട് പേരുടെ പ്രശ്നമാണ് എന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.