`

ഈ രോഗങ്ങളുടെ തുടക്ക ലക്ഷണമാണ് ഇതേപോലെയുള്ള വെള്ളപ്പാണ്ട്.ഇതിന് വേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണ്.

നമസ്കാരം ഞാൻ ഡോക്ടർ ജീവൻ ജോസഫ്. ജീവൻ ഡയബറ്റിസ് എൻ്റോക്രൈം സെൻറർ വിമല ഹോസ്പിറ്റൽ ഏറ്റുമാനൂർ കോട്ടയത്തെ ഡയറക്ടറും കൺസൾട്ടൻ്റും എൻക്രോളജിസ്റ്റുമാണ്. ഇന്ന് നമ്മൾ ഈ വീഡിയോയിൽ ചർച്ച ചെയ്യുന്ന വിഷയം നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്ന വെള്ളപ്പാണ്ട് എന്ന് പറയുന്ന ഈ അസുഖം ഈ അസുഖത്തിന്റെ പുറകിലുള്ള കാരണങ്ങൾ എന്തൊക്കെയാണ് എന്നും ഇതിൻറെ പുറകിൽ പല മിദൃധാരണകളും ഉണ്ട് അത് എന്താണെന്ന് മനസ്സിലാക്കാം അതുപോലെതന്നെ ഹോർമോൺ സംബന്ധമായ പ്രശ്നങ്ങളും ഈ അസുഖത്തിന്റെ ഈയൊരു രീതിയുമാണ് കണക്ഷൻ എന്താണെന്ന് നോക്കാം. എന്നതാണ് ഞാൻ ഈ വീഡിയോയിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്. അപ്പോൾ നമുക്ക് എല്ലാവർക്കും അറിയാം ഈ വെള്ളപ്പാണ്ട് എന്ന് പറയുന്ന അസുഖം എല്ലാവരിലും കാണുന്നുണ്ട്.

   

പലർക്കും അവരുടെ ചർമ്മത്തിൽ ഇതേപോലെയുള്ള ചെറിയ വെള്ള നിറത്തിലുള്ള എന്തെങ്കിലും സ്പോട്സും കാര്യങ്ങളും ഒക്കെ വരുമ്പോൾ ഇത് വെള്ളപാടിന്റെ അസുഖമാണോ അല്ലെങ്കിൽ അതിന്റെ തുടക്കമാണോ എന്നൊക്കെയുള്ള ഭീതി അവർക്കുണ്ടാകാം. അപ്പോൾ നമ്മൾ മനസ്സിലാക്കുക ഈ വെള്ളപ്പാണ്ട് എന്ന് പറയുന്ന അസുഖം വർഷങ്ങളായി നമുക്കറിയാവുന്ന അസുഖമാണ്. എന്നിരുന്നാലും പല മിഥ്യധാരണകളും നമ്മുടെ ഇടയിൽ പ്രചരിക്കുന്നുണ്ട്. അതിലുള്ള ഏറ്റവും കൂടുതലായി ചോദിക്കുന്ന ചോദ്യം അല്ലെങ്കിൽ പേടി ഇത് ഒരു പകർച്ചവ്യാധിയാണോ എന്നുള്ളതാണ്. ഇപ്പോൾ ഒരു വെള്ളപ്പാണ്ട് ഉള്ള ഒരു വ്യക്തിയുടെ അയാൾ ഭക്ഷണം കഴിക്കുന്ന പാത്രത്തിൽ നിന്ന് നമ്മൾ കഴിക്കുകയോ അല്ലെങ്കിൽ ഹസ്തദാനം ചെയ്യുകയോ ആലിംഗനം ചെയ്യുകയോ ചെയ്താൽ ഇത് നമ്മൾക്ക് പകരുമോ എന്നുള്ള ചോദ്യം പലരും ചോദിക്കാറുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.