ഹലോ ഞാൻ ഡോക്ടർ ടി എം ഗോപിനാഥ് പിള്ള. സർജൻ ഡയബറ്റോളജിസ്റ്റ് സെക്സോളജിസ്റ്റ് ആൻഡ് ലൈഫ് സ്റ്റൈൽ കൺസൾട്ടന്റ് ആണ് കാഞ്ഞിരപ്പള്ളി ഗവൺമെൻറ് ഹോസ്പിറ്റലിന്റെ സമീപത്താണ് എൻറെ കൺസൾട്ടിംഗ് റും. അപ്പോൾ നമ്മൾ ഇന്ന് പ്രധാനമായും ഡിസ്കഷൻ എടുക്കുന്ന സബ്ജക്ട് എന്ന് പറഞ്ഞാൽ സെക്സിനെ സംബന്ധിച്ചിട്ടുള്ള കാര്യമാണ്. എല്ലാവർക്കും അറിയാം ഭൂമിയിലുള്ള സകല ജീവജാലങ്ങളുടെയും ഒരു പ്രത്യേക സ്വഭാവം ആണ് പ്രത്യുൽപാദനം അല്ലെങ്കിൽ റീപ്രൊഡക്ഷൻ. മനുഷ്യരെ സംബന്ധിച്ചും റിപ്രൊഡക്ഷൻ വളരെ പ്രധാനപ്പെട്ടതാണ്. അതായത് വംശം നിലനിർത്തണമെങ്കിൽ ഈ പ്രത്യുൽപാദനം കൂടിയ തീരൂ. മുതിർന്ന ജീവികളിൽ ഈ പ്രത്യുൽപാദനത്തിന് ഉപയോഗിക്കുന്നു ഒന്നാണ് ഈ സെക്സ്.
അപ്പോൾ മനുഷ്യരുടെ ജീവിതത്തിലും പ്രത്യേകിച്ച് സ്ത്രീകളുടെയും പുരുഷന്മാരുടെയും ജീവിതത്തിൽ ഒരു പ്രധാന ഭാഗമാണ് ലൈംഗികത അഥവാ സെക്സ്. അപ്പോൾ ഈ സെക്സിന്റെ പ്രധാന ഉപയോഗം ഈ പ്രതിപാദനം ആണ് എങ്കിലും സെക്സിന് ആരോഗ്യപരമായ നേട്ടങ്ങളും ഉണ്ട്. അപ്പോൾ എന്താണ് സെക്സിന്റെ ആരോഗ്യപരമായ നേട്ടങ്ങൾ എന്ന് നമ്മൾ എല്ലാവരും അറിഞ്ഞിരിക്കണം. മിക്കവർക്കും അതിനെപ്പറ്റി യാതൊരു ഐഡിയയും ഇല്ല. പ്രത്യുൽപാദം നടക്കുന്നു അല്ലെങ്കിൽ സെക്സ്ചെയ്യുമ്പോൾ ഉണ്ടാകുന്ന ആ ഒരു പ്ലഷർ അവർ എൻജോയ് ചെയ്യുന്നു. അതിനുപരി അത് ആരോഗ്യത്തിന് എങ്ങനെ മുതൽക്കൂട്ട് ആകുന്നു എന്ന് പലർക്കും അറിയില്ല. അപ്പോൾ നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യുന്നത് അതിനെപ്പറ്റിയാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.