എൻറെ പേര് ഡോക്ടർ വിഷ്ണു ഞാനിവിടെ പിആർഎസ് ഹോസ്പിറ്റലിൽ ഓർത്തോ വിഭാഗത്തിൽ ഷോൾഡർ ആൻഡ് സ്പോർട്സ് ഇഞ്ചുറി സ്പെഷ്യലിസ്റ്റ് ആയി വർക്ക് ചെയ്യുന്നു. ഇന്ന് നമ്മൾ സംസാരിക്കുന്നത് മസിൽ ഇഞ്ചുറിയും മസിൽ പെയിനും നീർവീകം മുതലായ ചില കണ്ടീഷനുകളെ കുറിച്ചാണ്. മസിൽ പെയിൻ അല്ലെങ്കിൽ പേശി വേദന എന്നുള്ളത് വളരെ കോമൺ ആയിട്ടുള്ള ഒരു ബുദ്ധിമുട്ട് ആണ്. പലകാരണങ്ങൾ ആയിട്ട് ഇത് വരാം. പൊതുവേ പേശികളിൽ വീക്കം വേദന ഇവ വരുന്നത് എന്തെങ്കിലും ഇഞ്ചുറി ഉണ്ടാകുമ്പോൾ ആണ്. അതുകൂടാതെ തന്നെ ചില ന്യൂട്രീഷൻ എഫിഷൻസിയിലോ വാദസംബന്ധം ആയ രോഗങ്ങളിലോ പ്രായാധിക്യമായ തേയ്മാനങ്ങളിലോ ഇങ്ങനത്തെ ബുദ്ധിമുട്ടുകൾ വരാം.
ഒരുപക്ഷേ സന്ധിയിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ മൂലവും ഇതുപോലെയുള്ള ബുദ്ധിമുട്ടുകൾ വരാം. പല ജോയിൻസിനെയും ഇത് എഫക്ട് ചെയ്യാം പൊതുവേ കണ്ടുവരുന്നത് നമ്മുടെ തോളിൽ അല്ലെങ്കിൽ മുട്ടിൽ അല്ലെങ്കിൽ കോഴയിൽ എന്നീ സന്ധികളിലാണ് പൊതുവേ കണ്ടുവരുന്നത്. ഏറ്റവും കൂടുതൽ ആളുകളെ ബുദ്ധിമുട്ടിക്കുന്നത് കഴുത്തിലും തോളിലും ഉണ്ടാകുന്ന മസിൽ നീർക്കെട്ട് അല്ലെങ്കിൽ പേശികളിലെ നീർക്കെട്ട് അല്ലെങ്കിൽ നീരിറക്കം എന്ന് പറയാറുണ്ട് അല്ലെങ്കിൽ വേദന കഴുത്ത് തിരിക്കുവാനുള്ള ബുദ്ധിമുട്ട് തോള് അനക്കുവാൻ ഉള്ള ബുദ്ധിമുട്ട് രാത്രി കിടക്കുവാൻ പറ്റാത്ത അവസ്ഥ അവനവൻറെ ദൈനംദിന ജീവിതത്തിൽ എഫക്ട് ചെയ്യുന്ന രീതിയിലുള്ള ചില വേദനകൾ വരുക. ഇവയൊക്കെയാണ് പൊതുവേ കണ്ടുവരുന്ന പ്രശ്നങ്ങൾ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.