നമസ്കാരം ഞാൻ ഡോക്ടർ ജനക് നെഫ്രോളജിസ്റ്റ് പി ആർ എസ് ഹോസ്പിറ്റൽ തിരുവനന്തപുരം. ഞാൻ ഇന്ന് നിങ്ങളോടൊപ്പം എത്തിച്ചേർന്നിരിക്കുന്നത് ഡയാലിസിസിനെ പറ്റി സംസാരിക്കുവാൻ ആണ്. അതിൽ മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങളെപ്പറ്റി സംസാരിക്കുവാനാണ് ഞാൻ ഇന്ന് വന്നിരിക്കുന്നത്. ഒന്നാമത്തേത് എന്ന് പറയുന്നത് എന്താണ് ഡയാലിസിസ് എന്ന് പറയുന്നത്. രണ്ടാമത്തേത് എന്ന് പറയുന്നത് നമ്മൾ എപ്പോഴാണ് ഡയാലിസിസ് എടുക്കേണ്ടത് എന്ന് പറയുന്നത്. മൂന്നാമത്തെ എന്ന് പറയുന്നത് വളരെ പ്രസക്തിയുള്ള വളരെ ഇംപോർട്ടൻസ് ആയിട്ടുള്ള ചോദ്യം ആണ് രോഗികളും അവരുടെ കൂടെയുള്ള ആളുകളും ചോദിക്കുന്ന ചോദ്യമാണ് ഇത്. ഡയാലിസിസ് തുടങ്ങിക്കഴിഞ്ഞാൽ നമ്മൾക്ക് അത് നിർത്താൻ കഴിയുമോ അതോ ഇനി നമ്മൾ ജീവിത കാലം മുഴുവൻ തുടർന്നുകൊണ്ട് പോകേണ്ടി വരുമോ എന്നുള്ള കാര്യമാണ്. അപ്പോൾ നമ്മൾക്ക് ആദ്യം വളരെ സിമ്പിൾ ആയി ഡയാലിസിസ് എന്താണ് എന്നത് നമുക്ക് മനസ്സിലാക്കണം.
നമ്മുടെ കിഡ്നിയുടെ പ്രവർത്തനം പൂർണമായി സ്തംഭിക്കുമ്പോൾ അതിനു പകരമായി അതായത് കിഡ്നിക്ക് പകരമായി ഓൾട്ടനൈറ്റ് ആയി ചെയ്യുന്ന ഒരു മുറാലിറ്റി ആണ് ഡയാലിസിസ് എന്ന് പറയുന്നത്. നമ്മുടെ രക്തത്തിൽ കൂടി കിടക്കുന്ന കുറെയേറെ വിഷാംശങ്ങൾ യൂറിൻ ടോക്സിൻസ് എന്ന് പറയുന്ന കുറെ ടോക്സിനുകൾ ഉണ്ട് അതിനെയൊക്കെ നമ്മുടെ ബോഡിയിൽ നിന്ന് പുറത്തെടുക്കുന്ന പ്രക്രിയയാണ് നമ്മൾ ഡയാലിസിസ് എന്ന് പറയുന്നത്. അത് സാധാരണ വഴിയിൽ ഒന്നുകിൽ രക്തം വഴിയുള്ള ഡയാലിസിസ് ഉണ്ട് അല്ലെങ്കിൽ വയറു വഴി ചെയ്യുന്ന ഡയാലിസിസ് ഉണ്ട് അതിന് പെരിട്ടോണിയം ഡയാലിസിസ് എന്ന് പറയും. കീമോ ഡയാലിസിസ് ആണ് നമ്മൾ ഏറ്റവും കൂടുതൽ ചെയ്തുവരുന്ന അതായത് നമ്മുടെ രക്തം നമ്മുടെ വെയ്നിൽ നിന്നും എടുത്ത് മിഷൻ വഴി കേറ്റി നമ്മുടെ രക്തത്തിലെ വിഷാംശങ്ങളൊക്കെ പുറത്തെടുത്ത് ശുദ്ധ രക്തം കയറ്റും അതായത് ഒരു ഫിൽറ്റർ റേഷൻ പ്രോസസ് പോലെയാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.