ഇന്ന് ഞാൻ സ്നേഹിച്ച ആളുടെ വിവാഹമാണ് മറ്റൊരു പെണ്ണിന്റെ കഴുത്തിൽ അയാൾ താലികെട്ടുന്നത് കാണാൻ എന്നെന്നേക്കുമായി അയാൾ എനിക്ക് നഷ്ടമാവുന്ന മുഹൂർത്തത്തെ അറിയാൻ എനിക്ക് പറ്റാവുന്ന അത്ര ഭംഗിയിൽ ഒരുങ്ങിയാണ് ഞാൻ പുറപ്പെട്ടത് മഞ്ഞയിൽ പച്ച ബോർഡർ ഉള്ള സാരിയും തലയിൽ കനകാംബര പൂക്കളും കൈയിൽ നിറയെ കുപ്പിവളകളും നെറ്റിയിൽ വലിയ വട്ടപ്പൊട്ടും തൊട്ട് കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ ഒരു നിമിഷം ഞാൻ അവനെ വധുവാണെന്ന് എനിക്ക് തോന്നി.