`

അച്ഛൻ പറഞ്ഞത് ഇങ്ങനെ പ്രണവുമായുള്ള കല്യാണ വാർത്ത അയച്ചപ്പോൾ അച്ഛൻറെ മറുപടി.

ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ടു തന്നെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ കല്യാണി പ്രിയദർശൻ. താരം നായികയായി എത്തുന്ന ചിത്രം തല്ലുമാല റിലീസിന് തയ്യാറെടുക്കുകയാണ്. ഇതിനു മുൻപ് കല്യാണി അഭിനയിച്ച ഹൃദയം ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. ബാല്യകാലം മുതലേ തന്നെ സുഹൃത്തുക്കളായ പ്രണവ് മോഹൻലാലിൻറെ ഒപ്പമാണ് കല്യാണി ചിത്രത്തിൽ എത്തിയതും. ഇരുവരും നല്ല സുഹൃത്തുക്കളാണെങ്കിലും സോഷ്യൽ മീഡിയയിൽ വിവാഹിതരാകും എന്ന വ്യാജ വാർത്തകൾ പലപ്പോഴായി പ്രചരിക്കാറുണ്ട്.

   

അത്തരത്തിലുള്ള വാർത്തയ്ക്ക് അച്ഛൻ പ്രിയദർശന്റെ മറുപടിയെക്കുറിച്ചാണ് കല്യാണി ഇപ്പോൾ പറയുന്നത്. തല്ലുമാല എന്ന ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് കല്യാണി ഇക്കാര്യം പറഞ്ഞതും. ആദ്യമായി ഇത്തരത്തിൽ ഒരു വ്യാജ വാർത്ത കിട്ടിയപ്പോൾ അച്ഛന് അയച്ചുകൊടുത്തു എന്നും ഹ ഹ ഹ വെൽക്കം ടു ഇൻഡസ്ട്രി എന്നാണ് അച്ഛൻറെ മറുപടിയൊന്നും ആണ് കല്യാണി പറയുന്നത്. ഞങ്ങൾ ഇത് ജോളിയായിട്ടാണ് കാണുന്നത് ആദ്യമായിട്ട് കിട്ടിയപ്പോൾ അച്ഛന് അയച്ചിരുന്നു.

അപ്പോൾ ഹഹഹ വെൽക്കം ടു ഇൻഡസ്ട്രി എന്നായിരുന്നു അച്ഛൻറെ മറുപടി. കല്യാണി പറയുന്നുണ്ട് ഇങ്ങനെ ഹൃദയത്തിലെ അവാർഡിൽ ബെസ്റ്റ് പെയറിനുള്ള അവാർഡ് കിട്ടിയപ്പോൾ അത് വാങ്ങാൻ പോകാൻ പ്രണവിനും തനിക്കും സാധിച്ചില്ല എന്നും മോഹൻലാലും പ്രിയദർശനും കൂടി അവാർഡ് വാങ്ങി സംസാരിച്ചു എന്ന് കല്യാണി പറയുന്നുണ്ട്. ഹൃദയത്തിലെ പെർഫോമൻസിനെ മഴവിൽ മനോരമയുടെ ബെസ്റ്റ് പെയറിനുള്ള അവാർഡ് കിട്ടിയിരുന്നു.

Leave a Reply