വാർത്തകൾ ആദ്യമായി അറിയാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. പുതു പുത്തൻ വാർത്തകൾ നേരത്തെ ലഭിക്കാൻ ബെൽ ബട്ടൺ ക്ലിക്ക് ചെയ്യാനും മറക്കരുത്. മലയാള സിനിമ പ്രേക്ഷകർ ഒരിക്കലും മറക്കാത്ത ചിത്രമാണ് ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ്. അഭിഷ്ണവിദ്യരായ തൊഴിൽ അന്വേഷികരായി മോഹൻലാലും ശ്രീനിവാസ നിറഞ്ഞാടിയ ചിത്രത്തിൽ ഇരുവരും അഭിനയിച്ച ദാസനും വിജയനും എന്ന കഥാപാത്രങ്ങൾ പിന്നീട് മലയാള സിനിമയുടെ ചരിത്രത്തിൻറെ ഭാഗമായി.
പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ എന്ന ചിത്രങ്ങളിലൂടെ ദാസനും വിജയനും വീണ്ടും മലയാളത്തിൻറെ വെള്ളിത്തിരയിൽ വിരുന്ന് ഒരുങ്ങി. വർഷങ്ങൾക്കുശേഷം സംവിധായകൻ സത്യൻ അന്തിക്കാടിന്റെ സാന്നിധ്യത്തിൽ വീണ്ടും ഒന്നിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ കൂട്ടുകെട്ട് പക്ഷേ ഇത്തവണ സിനിമയിൽ അല്ല. സ്റ്റേജിൽ ആണ് ഇരുവരും ഒന്നിച്ചത്. സ്വകാര്യ ടിവി ചാനൽ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായാണ് മോഹൻലാലും ശ്രീനിവാസനും വേദിയിലെത്തിയത്.
ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിൽ ആയിരുന്നു ശ്രീനിവാസൻ വേദിയിൽ എത്തിയപ്പോൾ സത്യൻ അന്തിക്കാട് മോഹൻലാലും ചേർന്ന് സ്വീകരിച്ചു. പിന്നീട് ശ്രീനിവാസിനെ മോഹൻലാൽ സ്നേഹത്തോടെ ചേർത്തുനിർത്തി കവിളിൽ ചുംബനം നൽകിയപ്പോൾ സത്യൻ അന്തിക്കാട് പുഞ്ചിരിയോടെ അത് നോക്കി നിന്നു. സിനിമാതാരങ്ങളും സാങ്കേതിക പ്രവർത്തകരും ഉൾപ്പെടെ നിരവധി പേരാണ് ചിത്രം പങ്കുവെച്ചത്.