`

വീട്ടമ്മയെ കൊന്ന ബംഗാളി പിടിയിൽ.

വാർത്തകൾ ആദ്യമായി അറിയാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ പുതുപുത്തൻ വാർത്തകൾ നേരത്തെ ലഭിക്കാൻ ബെൽ ബട്ടൺ ക്ലിക്ക് ചെയ്യാനും മറക്കരുത്. കേശവദാസപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിൽ എറിഞ്ഞ ഇതര സംസ്ഥാന തൊഴിലാളിയായ പ്രതി ചെന്നൈയിൽ പിടിയിൽ. പരിശ്രമ ബംഗാൾ സ്വദേശി ആദം അലിയാണ് പിടിയിലായത് ചെന്നൈ ആർപിഎഫ് ആണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ചൊവ്വാഴ്ച കേരള പോലീസ് കസ്റ്റഡിയിൽ വാങ്ങും. ഇയാളെ കേരളത്തിൽ എത്തിക്കാൻ പോലീസ് സംഘം ചെന്നൈയിലേക്ക് പോയി . ചെന്നൈ എക്സ്പ്രസിൽ ഇന്ന് വൈകുന്നേരം അഞ്ചരക്കയാണ് ഇയാൾ തമ്പാനൂരിൽ നിന്നും രക്ഷപ്പെട്ടത്.

   

പ്രതി വീട്ടമ്മയെ കൈകാലുകൾ കെട്ടി കിണറ്റിൽ ൺ എറിയുന്ന നിർണായക സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. വീട്ടമ്മയെ കഴുത്തു ഞെരിച്ച് ആണ് കൊലപ്പെടുത്തിയത് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കൃത്യം നടന്ന് 24 മണിക്കൂറിനകം ആണ് പ്രതി പിടിയിലായത്. ആദം അലി മനോരമയെ കഴുത്ത് ഞെരിച്ച് കൊന്ന് കൈകാലുകൾ കെട്ടി രണ്ട് വീട് അപ്പുറത്തെ കിണറ്റിൽ തള്ളി. മനോരമയുടെ മൃതദേഹം ചുമന്നെടുത്ത് ആദം അലി നടന്നു പോകുന്ന നിർണായക സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് കിട്ടിയത്.

ഇന്നലെ വൈകുന്നേരം നാലുമണിക്ക് ആദം അലി തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതായി കണ്ടെത്തിയിരുന്നു തുടർന്ന് ഇതര സംസ്ഥാനങ്ങളിലെ പോലീസിനും സുരക്ഷാ സേനയ്ക്കും വിവരം കൈമാറി. പ്രതിയെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജ്ജതമായിയിരുന്നു. കൊലപാതകം നടത്തിയത് ആദം അലി ഒറ്റയ്ക്ക് ആയിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഒപ്പമുണ്ടായിരുന്നു അഞ്ചു പേരെ വിശദമായി ചോദ്യം ചെയ്തു ഇവരിൽ നിന്നും കിട്ടിയ വിവരങ്ങൾ വെച്ചാണ് അന്വേഷണം പുരോഗമിച്ചത്.

Leave a Reply