സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടോവിനോ തോമസ് നായകനായി എത്തുന്ന തല്ലുമാല. ചിത്രത്തിൽ കല്യാണി പ്രിയദർശൻ ആണ് നായികയായി എത്തുന്നത്. വ്ലോഗർ ബീപാത്തു എന്ന കഥാപാത്രത്തെയാണ് കല്യാണി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖങ്ങളിൽ പറഞ്ഞ ചില കാര്യങ്ങളൊക്കെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയാണ്. അതിൽ തന്നെ എഫ് ഡി ക്യു വിത്ത് രേഖ മേനോൻ എന്ന യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ അവതാരിക രേഖാമേനോൻ കല്യാണി പ്രിയദർശിനി ആദ്യമായി കണ്ട അനുഭവത്തെ ക്കുറിച്ചും പറയുകയുണ്ടായി.
തനിക്ക് മോഹൻലാലാണ് കല്യാണി പ്രിയദർശിനി ആദ്യമായി കാണിച്ചുതന്നത് എന്നും, നമ്മളെ പോലെയല്ല നല്ല ബുദ്ധിയുള്ള കുട്ടിയാണ് എന്നാണ് മോഹൻലാൽ ആദ്യമായി പറഞ്ഞത് എന്നാണ് രേഖമേനോൻ ഓർത്തെടുക്കുന്നത്. ഒരു കല്യാണ ചടങ്ങിൽ ആണ് കല്യാണി യെ ആദ്യമായി കാണുന്നത്. സാക്ഷാൽ മോഹൻലാൽ ആണ് എനിക്ക് കല്യാണി യെ കാണിച്ചുതരുന്നത്.ദോ നിൽക്കുന്നില്ലേ അതാണ് ലിസിയുടെയും പ്രിയന്റെയും മോൾ നമ്മുടെ പോലെയൊന്നുമല്ല വലിയ ബുദ്ധിയുള്ള കുട്ടിയാണ്.
ന്യൂയോർക്കിലാണ് പഠിക്കുന്നത് എന്നും മോഹൻലാൽ പറഞ്ഞു എന്നാണ് രേഖാമേനോൻ പറയുന്നത്. അന്ന് കല്യാണി സ്റ്റഡീസും അക്കാദമിക്സും നോക്കിപ്പോകുന്ന ആളായിരുന്നു എന്നും അങ്ങനെയുള്ള ആൾ സിനിമയിലേക്ക് വരുമ്പോൾ ഉണ്ടായിരിക്കുന്ന ചലഞ്ചുകളും കംഫർട്ട് സോണിൽ നിന്നും പുറത്തുവന്നത് എങ്ങനെയായിരുന്നു എന്നും രേഖ കല്യാണിയോട് ചോദിക്കുന്നുണ്ട്. കംഫർട്ട് സോണിൽ നിന്നും പുറത്തു വരുക എന്നതായിരുന്നു എൻറെ ഏറ്റവും വലിയ ചലഞ്ച്. ഞാൻ പെട്ടെന്ന് നാണം വരുന്ന കൂട്ടത്തിൽ ആയിരുന്നു എന്നും നടി പറയുന്നു.