മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം. രചന സിന്ധു കിഴക്കേ വീട്ടിൽ. മനു എയർപോർട്ടിൽ നിന്നും പുറത്തിറങ്ങുമ്പോഴേക്കും ശരത്തേട്ടനും അജിത്തേട്ടനും നിൽപ്പുണ്ടായിരുന്നു. ശരത്തേട്ടാ വേറെ ആരും വന്നില്ലേ… ഇല്ല.. അതെന്താ? രണ്ടുപേരും തലകുനിച്ചു നിന്നു. ഇത് എന്തുപറ്റി സാധാരണ എല്ലാവരും പിക്ക് ചെയ്യാൻ വരുന്നതായിരുന്നല്ലോ. നീ വണ്ടിയിൽ കയറ് മനു ലേറ്റ് ആകും.അജിയേട്ടാ… വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടോ? ഏയ് അങ്ങനെയൊന്നുമില്ല ഒരുക്കങ്ങൾ ഒക്കെ ഇവിടെ വരെയായി ശരത്തേട്ടാ… ഇനി 10 ദിവസങ്ങൾ അല്ലേ ഉള്ളൂ. അതുകേട്ടനും രണ്ടുപേരും മുഖത്തോടും മുഖം നോക്കി. അജിയേട്ടാ… വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടോ തുറന്നു പറയൂ..
അച്ഛനോ അമ്മയ്ക്കോ എന്തെങ്കിലും അസുഖമോ മറ്റും, ചെ ചെ അങ്ങനെയൊന്നുമില്ല മനു… മനു തൻറെ ഫോൺ എടുത്തു ഡയൽ ചെയ്തുകൊണ്ട് പറഞ്ഞു. ഇവൾക്ക് ഇത് എന്തുപറ്റി? ഇപ്പോൾ രണ്ടാഴ്ചയായി മൊബൈൽ സ്വിച്ച് ഓഫ് കോളേജിൽ നിന്നും ഒരാഴ്ച സാഹിത്യ ശില്പശാലയിലോ മറ്റും പോകുന്നു എന്ന് പറഞ്ഞു… റേഞ്ചില്ലാത്ത ഏരിയയോ മറ്റുമാണ്. ഇത് ഇപ്പോൾ രണ്ടാഴ്ച ആയല്ലോ, ചിലപ്പോൾ എന്നെ വട്ടു പിടിപ്പിക്കാൻ ഫോണ് സ്വിച്ച് ഓഫ് ആക്കിയതായിരിക്കും. അവളുടെ കുറുമ്പ് കൂടുന്നുണ്ട് എൻറെ കയ്യിൽ കിട്ടട്ടെ…മനു ഓരോന്ന് ഓർത്തു. മേരേജ് ഫിക്സ് ചെയ്തിട്ട് മൂന്നുമാസമായി . ഒരു ഫോട്ടോ പോലും കാണാത്ത ഒരു പെൺകുട്ടിയെ ആണ് കല്യാണം കഴിക്കാൻ പോകുന്നത് എന്ന് പറഞ്ഞപ്പോൾ കൂടെ ജോലി ചെയ്യുന്നവർക്കൊക്കെ ആശ്ചര്യമായി. വീട്ടിൽ എല്ലാവർക്കും അവളെ കാണാൻ പോയ അന്ന് അമ്മയാണ് അമൃതയുടെ ഫോൺ നമ്പർ അയച്ചു തന്നത്.
എൻറെ ഫോട്ടോ അവളെ കാണിച്ചു കൊടുത്തിരുന്നോ.. എന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞത്രേ എന്റെ ഫോട്ടോ കാണാത്ത ആളുടെ ഫോട്ടോ എനിക്കും കാണേണ്ട എന്ന് പറഞ്ഞുന്ന് ..ആ ഹാ … അങ്ങനെ ആ ശബ്ദം ഒന്ന് കേട്ട് കളയാം എന്ന് കരുതി നമ്പർ ഡയൽ ചെയ്തു. ഹലോ…. അങ്ങേ തലയ്ക്കിൽ നിന്നും ഒരു കിളി നാദം. ഒന്നു വട്ടു പിടിപ്പിക്കാൻ ഫോൺ കട്ട് ചെയ്തു. രണ്ടുപ്രാവശ്യം അങ്ങനെ ചെയ്തപ്പോൾ അവൾ തിരിച്ച് മെസ്സേജ് ഇട്ടു. മാഷേ… എനിക്ക് ആളെ മനസ്സിലായി അമ്മ നമ്പർ തന്നിരുന്നു.
ആ മാഷേ.. എന്ന വിളി, ഹലോ… എന്താ ഒന്നും മിണ്ടാത്തെ എന്നോട് ദേഷ്യം ഉണ്ടോ? ഇന്നലെ ഒരു ചെയ്ഞ്ച് ആവട്ടെ എന്ന് കരുതിയിട്ടാണോ ഫോട്ടോ പോലും കാണണ്ട എന്നു പറഞ്ഞത്. അത് പിന്നെ എൻറെ ചേച്ചിമാർ രണ്ടുപേരുടെയും ലവ് മേരേജ് ആണ്. വല്ലേച്ചിയുടെ രജിസ്റ്റർ മാരേജ് കഴിഞ്ഞിട്ടാണ് ഞങ്ങൾ അറിഞ്ഞത് പോലും തന്നെ. രണ്ടാമത്തെ ചേച്ചിയും അജിത്തേട്ടനും തമ്മിൽ അഫയർ ആണ് എന്ന് അറിഞ്ഞപ്പോൾ തന്നെ വീട്ടുകാർ തമ്മിൽ ആലോചിച്ച് വിവാഹം നടത്തി.