`

ഒന്നും രണ്ടും സ്ഥാനങ്ങളിൽ മോഹൻലാലും പ്രണവും, അച്ഛനും മകനും ഞെട്ടിച്ചു

മലയാളം സിനിമയ്ക്ക് ഏറ്റവും അധികം വിജയം കൈവരിക്കാൻ കഴിഞ്ഞെങ്കിലും പിന്നീട് ശ്രദ്ധിക്കപ്പെടാത്ത ചിത്രങ്ങളൊക്കെ വലിയ രീതിയിൽ പ്രേക്ഷകപ്രശംസ നേടാറുണ്ട്. 2022 മറിച്ചല്ല സംഭവിച്ചിരിക്കുന്നത്. നിരവധി നല്ല സിനിമകൾ വന്നെങ്കിലും ചിലതൊക്കെ മാത്രമാണ് ഹിറ്റായത്. മറ്റു പലതും ഒക്കെ ഓ ടി ടി പ്ലാറ്റ്ഫോമുകളിലും ടെലിവിഷനിലും എപ്പോഴും വളരെയധികം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ആ ശ്രദ്ധിക്കപ്പെടുന്നവ ആണ് ടി വി ആർ പോയിന്റുകൾ ആയ പിന്നീട് ചർച്ച ആകുന്നതും.

   

ഇത്തവണ ഏറ്റവും കൂടുതൽ ടി വി ആർ പോയിൻറ് കിട്ടിയ ചിത്രങ്ങളിൽ ഏറ്റവും ടോപ്പ് മോഹൻലാലിൻറെ ആറാട്ട് എന്ന ചിത്രമായിരുന്നു. കഴിഞ്ഞദിവസം ആയിരുന്നു ആറാട്ട് എന്ന ചിത്രത്തിൻറെ സംപ്രേഷണനവും അതിൻറെ ഒപ്പം തന്നെ ചിത്രത്തിൻറെ ടി വി ആർ പോയിന്റുകളും എത്തിയത്. 2022 ലെ ടോപ്പ് ടി വി ആർ പോയിൻറ് കിട്ടിയത് ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിലാണ്. തിയേറ്ററിൽ വിജയം നേടിയില്ലെങ്കിലും ടെലിവിഷൻ പ്രേക്ഷകർക്ക് ഇടയിൽ വലിയൊരു വിജയം തന്നെ നേടി.

11.63 റേറ്റിംഗ് ആറാട്ട് ചിത്രത്തിന് ടിവി പ്രീമിയർ നിന്നും ലഭിച്ചത്. തൊട്ട് പിറകിൽ അടുത്തിടെ പ്രീമിയർ ചെയ്ത പ്രണവ് മോഹൻലാലിൻറെ ഹൃദയം എന്ന് ചിത്രത്തിനാണ് ഏറ്റവും കൂടുതൽ ടി വി ആർ പോയിന്റുകൾ ലഭിച്ചത്. 10.79 ടി വി ആർ പോയിന്റുകൾ ആണ് ഹൃദയം എന്ന സിനിമ ടിവി പ്രീമിയറിൽ നിന്നും നേടിയെടുത്തത്. അച്ഛനും മകനും ഈ വർഷം ടിവി പ്രീമിയർ നിന്നും വലിയ വിജയങ്ങളാണ് സ്വന്തമാക്കിയത് ഹൃദയം എന്ന സിനിമ തിയേറ്ററിലും ബ്ലോക്ക് ബസ്റ്റർ ആയിരുന്നു. ടിവിയിൽ എത്തിയപ്പോഴും മറച്ചല്ലേ സംഭവിച്ചത്. തൊട്ടു പുറകിൽ മൂന്നാംസ്ഥാനത്ത് മിന്നൽ മുരളി എന്ന ടോവിനോ ചിത്രമാണ്. 10.06 ടി വി ആർ പോയിന്റുകളാണ് നേടിയത്. തൊട്ടു പിന്നാലെ നാലാം സ്ഥാനത്ത് പുഷ്പ തെ റൈസ് എന്ന അല്ലു അർജുൻ ചിത്രം.

Leave a Reply