മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം. നീ ഇന്ന് നിലത്തു കിടന്നാലും മതി. കുറച്ചുനാളത്തേക്ക് നമ്മളും ഒരു അകലം പാലിക്കുന്നത് നല്ലതാണ്…. ആദിയേട്ടൻ തമാശ പറഞ്ഞതാണ് എന്നാണ് അവൾ ആദ്യം കരുതിയത്. പക്ഷേ കട്ടിലിൽ കിടന്ന ബെഡ്ഷീറ്റും തലയിണയും എടുത്ത് നിലത്തേക്ക് ഇട്ടപ്പോഴാണ് നീലിമ ശരിക്കും ഞെട്ടിയത്. ആദിയേട്ടാ അതിനു ഞാൻ ഡ്യൂട്ടി കഴിഞ്ഞ് 14 ദിവസത്തെ കോറന്റൈൻ കഴിഞ്ഞാണ് വന്നിരിക്കുന്നത്… എന്നു പറഞ്ഞിട്ട് കാര്യമുണ്ടോ? ചിലർക്ക് 28 ദിവസം കഴിഞ്ഞാലേ രോഗലക്ഷണങ്ങൾ പുറത്ത് കാണിക്കൂ. നീ ഒരു നേഴ്സറി നിനക്ക് ഞാൻ പ്രത്യേകം പറഞ്ഞു തരേണ്ടതുണ്ടോ?. എന്നുവെച്ചാൽ ഞാൻ ഇങ്ങോട്ട് വരാൻ പാടില്ല എന്നായിരുന്നോ… ആദിയേട്ടൻ പറഞ്ഞുവരുന്നത്.
നീലിമയ്ക്ക് സങ്കടം വരുന്നുണ്ടായിരുന്നു. അതായിരുന്നു നല്ലത് ഇവിടെ പ്രായമായ അമ്മയും മൂന്നു വയസ്സുള്ള നമ്മുടെ മോളും ഉള്ളതല്ലേ… നീ കുറച്ചുനാൾ ഇങ്ങോട്ട് വന്നില്ലെങ്കിലും ഒന്നും സംഭവിക്കാൻ പോകുന്നില്ലല്ലോ. കൊള്ളാം ആദിയേട്ടാ ഡ്യൂട്ടി കഴിഞ്ഞ് ഏഴു ദിവസം ഹോസ്പിറ്റലിൽ തന്നെ കോറന്റൈൻ കഴിഞ്ഞ് ഞാൻ ഒഴിച്ചുള്ള വീട്ടിൽ പോയിട്ടും ഞാൻ പിന്നെയും ഏഴു ദിവസം കടിച്ചുപിടിച്ച് അവിടെത്തന്നെ കഴിഞ്ഞത് നിങ്ങളുടെ എല്ലാവരുടെയും ആരോഗ്യത്തെ കുറിച്ച് ചിന്തിച്ചിട്ട് തന്നെയാണ്. ഇനിയും എന്റെ പൊന്നുമോളെയും ആദിയേട്ടനെയും കാണാതെ ഇരിക്കാൻ എനിക്ക് കഴിയാത്തതുകൊണ്ടാണ്. അടുത്ത ഡ്യൂട്ടിക്ക് കയറുന്നതിനു മുൻപ് രണ്ടു ദിവസം നിങ്ങളോടൊപ്പം സന്തോഷത്തോടെ കഴിയാമെന്ന് കരുതി ഞാൻ ഇങ്ങോട്ട് ഓടിയെത്തിയത്.. ഹോ …അവളുടെ ഒരു സെന്റിമെൻസും റൊമാൻസും… ഇതൊന്നും പ്രകടിപ്പിക്കേണ്ട സമയമല്ല ഇത്.
ഞാൻ അപ്പോഴേ അമ്മയോട് പറഞ്ഞത് സകല രോഗികളുടെയും കൂടെ രാവും പകലും ഇടപഴകുന്ന നഴ്സുമാരെ ഒന്നും എനിക്ക് കല്യാണം കഴിക്കേണ്ട എന്ന്.. അപ്പോൾ അമ്മയ്ക്ക് ആയിരുന്നു നിർബന്ധം, വിധവയായ സ്വന്തം കൂട്ടുകാരിയോട് അമ്മയ്ക്ക് അന്ന് തോന്നിയ സഹതാപം കാരണമാണ് നിന്നെ ഞാൻ ചുമക്കേണ്ടി വന്നത്. ആദിയേട്ടാ.. നീലിമയുടെ ശബ്ദം അറിയാതെ ഉയർന്നു പോയി.
നീ ഒച്ച വയ്ക്കേണ്ട ഞാൻ പറഞ്ഞത് സത്യമാണ് എപ്പോഴാ നിന്നിൽ നിന്നും എനിക്ക് അസുഖം പകരുന്നത് എന്ന രീതിയിലാണ് ഞാൻ കഴിഞ്ഞ് കൂടുന്നത്. അപ്പോൾ നിങ്ങളുടെ മനസ്സിൽ ഇത്തരം ചിന്തകൾ ഉള്ളതുകൊണ്ടാണല്ലേ കല്യാണം കഴിഞ്ഞ പിറ്റേ ആഴ്ച ഗൾഫിലേക്ക് തിരിച്ചു പോയതും നാലു വർഷമായിട്ടും തിരിച്ചുവരാതെ ഇരുന്നതും. അതെ… അതു തന്നെയാണ് കാര്യം ഇപ്പോഴും ഞാൻ വരില്ലായിരുന്നു… ഈ നശിച്ച രോഗം വന്നപ്പോൾ കമ്പനി നിർബന്ധപൂർവ്വം ഞങ്ങളെ എല്ലാവരെയും കയറ്റിവിട്ടത് കൊണ്ട് മാത്രം വന്നതാണ്.