ഈ പ്രായത്തിലും എന്തൊരു എനർജി ആടാ ഉവ്വേ. പറയുന്നത് മറ്റാരെയും കുറിച്ചല്ല മോഹൻലാലിനെ കുറിച്ച് ഇന്നേദിവസം ആരാധകരും സിനിമ പ്രേമികളും ഒരേ സ്വരത്തിൽ പറഞ്ഞതാണ് ടാർ സംഘടനയായ അമ്മ മഴവിൽ മനോരമയ്ക്ക് വേണ്ടി അവതരിപ്പിക്കുന്ന മഴവിൽ എന്റർടൈൻമെന്റ് അവാർഡ് 2022 എന്ന പ്രോഗ്രാമിൻ്റെ പ്രമോകൾ അടുത്തിടെ സോഷ്യൽ മീഡിയകളിൽ പുറത്തിറങ്ങിയിരുന്നു. മഴവിൽ മനോരമ പുറത്തുവിട്ട ഈ ഷോയിൽ പല കാര്യങ്ങളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞദിവസം മോഹൻലാലിന്റെയും ശ്രീനിവാസിന്റെയും സൗഹൃദമായിരുന്നു ഏറ്റവും അധികം സോഷ്യൽ മീഡിയ ആഘോഷിച്ചത് എങ്കിൽ ഇത്തവണ മോഹൻലാൽ എന്ന ഭാരതി തന്നെയാണ് ആഘോഷിക്കുന്നത്. ഇത് ഇങ്ങേരുടെ വൺ മാൻ ഷോ ആയി മാറാനുള്ള ചാൻസ് എല്ലാം ഉണ്ട് അത് തന്നെയാണ് മഴവിൽ മനോരമയുടെ പുതിയ പ്രമോയിൽ കാണിച്ചിരിക്കുന്നത്. മമ്മൂട്ടി വന്ന് ഇഷ്ടം മോഹൻലാൽ എന്നു പറയുമ്പോൾ പിന്നീട് കാണിക്കുന്നത് ഈ പ്രായത്തിലെ ഏറ്റവും എനർജറ്റിക്കായ മോഹൻലാലിന്റെ വ്യത്യസ്തമായ ഒരു ഭാവ പ്രകടനമാണ്. മോഹൻലാൽ നിറഞ്ഞാടുന്ന വേദിയിലെ കാഴ്ചകൾ ഒത്തിണക്കിയ ഒരു പ്രേമോ.
ഏറ്റവും എനർജറ്റിക്കായ മോഹൻലാലിനെ സ്റ്റേജിൽ കാണാം എന്നതാണ് ഈ ഷോയുടെ ഏറ്റവും വലിയ പ്രാധാന്യം എന്ന് തന്നെ കാണിക്കാൻ വേണ്ടിയുള്ള പ്രമോ കൊണ്ടുവന്നിരിക്കുകയാണ്. മോഹൻലാലും മമ്മൂട്ടിയും നേതൃത്വം നൽകുന്ന അവാർഡ് ഷോ ആണെങ്കിലും മോഹൻലാലിൻറെ വൺ മാൻ ഷോ ആയി മാറാനുള്ള എല്ലി ചാൻസും കാണുന്നുണ്ട് എന്നാണ് പ്രമോ കണ്ടതിൽ നിന്നും വ്യക്തമാകുന്നതും.